ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും, മലയോര മേഖലകളിലുമുൾപ്പെടെ കഞ്ചാവ് സിഗരറ്റ് വ്യാപകമായി. കഞ്ചാവ് സിഗരറ്റ് ഉപയോഗിക്കുന്നവരെ പിടികൂടാൻ പോലീസ് നടത്തിയ തെരച്ചിലിൽ നിരവധി പേർ മുങ്ങി. കൗമാരപ്രായക്കാരാണ് പിടിയിലായവരിൽ ഏറെയും. ഹൊസ്ദുർഗ് സ്കൂളിന് സമീപം കഞ്ചാവ് നിറച്ചു സിഗരറ്റ് വലിക്കുകയായിരുന്ന മൂന്ന് പേരെയും നയാബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ കഞ്ചാവ് സിഗരറ്റ് വലിച്ച ഒരാളും കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്ന് ഒരാളെയും പിടികൂടി.
പടന്നക്കാട്, നീലേശ്വരം ഭാഗത്തും നിരവധി പേർ പിടിയിലായി. തായന്നൂരിൽ 4 പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കലിലും നിരവധി പേർ കുടുങ്ങി. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കഞ്ചാവ്–മയക്കുമരുന്ന് വിതരണക്കാർക്കും, ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് അന്വേഷണം കർശനമാക്കരിയത്. കഞ്ചാവ് സിഗരറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകിയിട്ടുണ്ട്. എവിടെ വേണമെങ്കിലും, കഞ്ചാവ് സിഗരറ്റ് ലഭിക്കുമെന്ന സാഹചര്യമാണ്.