തൃക്കരിപ്പൂർ : ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരമറിഞ്ഞെത്തിയ പോലീസ് കണ്ടത് യുവതീ യുവാക്കളുടെ രഹസ്യ സംഗമം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ ക്വാർട്ടേഴ്സിൽ കഞ്ചാവ് റെയ്ഡിനെത്തിയ ചന്തേര പോലീസാണ് ക്വാർട്ടേഴ്സിൽ യുവതി യുവാക്കളുടെ രഹസ്യ സംഗമം കണ്ടെത്തിയത്.
വടക്കേ കൊവ്വലിലെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും സ്ഥലത്തെത്തിയത്. ക്വാർട്ടേഴ്സ് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ രണ്ട് യുവതികളെയും, യുവാക്കളെയും കണ്ടെത്തിയത്.
പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾക്ക് സുപ്രീംകോടതി അനുമതി നൽകിയിട്ടുള്ളതിനാൽ പോലീസ് നടപടിയൊന്നുമെടുക്കാതെ തിരികെപ്പോകുകയായിരുന്നു. ചെറുവത്തൂർ, കാലിക്കടവ് മുതലായ പ്രദേശങ്ങളിലെ ചില അധ്യാപകരുടെ ക്ഷണപ്രകാരമാണ് യുവതികളെത്തിയതെന്ന് സൂചനയുണ്ട്. ക്വാർട്ടേഴ്സിൽ കണ്ടെത്തിയത് ഭർതൃമതികളെയാണ്.