കോട്ടച്ചേരി മേല്‍പ്പാലം ഉടന്‍ തുറന്ന് കൊടുക്കണം: പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്ക്കാരമായി പണി പൂര്‍ത്തീകരിച്ച കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം എത്രയും പെട്ടെന്ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും റെയില്‍വേ അധികൃതരോടും ആവശ്യപ്പെട്ടു.

കണ്ണൂര്‍ – മംഗ്‌ളൂരു മെമു ട്രെയിന്‍ സര്‍വ്വീസ് റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കാനുളള റെയില്‍വേ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. നിലവിലെ കണ്ണൂര്‍ – മംഗ്‌ളൂരു പാസഞ്ചറിന്റെ സമയത്താണ് മെമു സര്‍വ്വീസ് ആരംഭിക്കുന്നത്. ഇതോടെ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കരുതെന്നും സമയത്തില്‍ മാറ്റം വരുത്തി ഇരു ട്രെയിനുകളും സര്‍വ്വീസ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ട്രെയിനാണ് കണ്ണൂര്‍ – മംഗ്‌ളൂരു പാസഞ്ചര്‍. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നത് മൂലം സാധാരണക്കാരായ യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

ജാതി-മത-വര്‍ഗ ചിന്തകള്‍ക്കതീതമായി പാവങ്ങള്‍ക്ക് വീട് വെച്ച് കൊടുക്കുകയും വിവാഹാവശ്യങ്ങള്‍ക്കും മറ്റും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചരിത്രം സൃഷ്ടിച്ച സായീറാം ഭട്ടിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുകുന്ദപ്രഭു, ഫസല്‍ റഹിമാന്‍, കെ.എസ്.ഹരി, ബാബു കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.

LatestDaily

Read Previous

മെമു കണ്ണൂർ –മംഗളൂരു പാസഞ്ചർ സമയത്ത്

Read Next

ദേശീയ പതാക തലതിരിച്ച് കെട്ടിയതിൽ പോലീസുദ്യോഗസ്ഥരെ ബലിയാടാക്കുന്നു