ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ് : വ്യാജ പാസ്പോർട്ടുകൾ കണ്ടെടുത്ത സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. കീഴൂർ ആഷിഖ് മൻസിലിൽ മുഹമ്മദ്കുഞ്ഞി മുസ്്ലിയാരുടെ മകൻ എം. അബ്ദുൾ ഖാദറിന്റെ പക്കൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് വ്യാജ പാസ്പോർട്ടുകളും വ്യാജ രേഖകളും കണ്ടെടുത്തത്. അബ്ദുൾ ഖാദർ മാസത്തിൽ നിരവധി തവണ വിദേശത്ത് പോയി വരുന്നയാളാണ്.
ഇദ്ദേഹത്തിന് സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും വ്യാജ പാസ്പോർട്ട് കൈവശം വെയ്ക്കുന്നുണ്ടെന്നുമുള്ള രഹസ്യ സൂചനകൾ ലഭിച്ചതിനെത്തുടർന്നാണ് ജനുവരി 23-ന് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ബദിയടുക്ക ചെടേക്കൽ ഹസ്സൻകുട്ടി എന്നയാളുടെ പേരിലുള്ള പാസ്പോർട്ടിൽ അബ്ദുൾ ഖാദറിന്റെ ഫോട്ടോ പതിപ്പിച്ച വ്യാജ പാസ്പോർട്ടും, അബ്ദുൾ ഖാദറിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.
സ്വന്തം പാസ്പോർട്ടിന്റെ കാലാവധി തീർന്നതായി അബ്ദുൾ ഖാദർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നുെവങ്കിലും പ്രസ്തുത പാസ്്പോർട്ട് പരിശോധനയിൽ കണ്ടെത്തിയില്ല. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് അബ്ദുൾ ഖാദർ 2021 ഡിസംബർ 8-ന് കൊച്ചി വഴി ദുബായിലേക്ക് യാത്ര ചെയ്തതിന്റെ രേഖകൾ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും യാത്ര യുടെ ലക്ഷ്യങ്ങളെക്കുറിച്ച് തൃപ്തികരമായി വിശദീകരിക്കാൻ അബ്ദുൾ ഖാദറിന് കഴിഞ്ഞില്ല.
ചെടേക്കൽ ഹസ്സൻകുട്ടി അമീറലി എന്നയാളുടെ വിലാസമുപയോഗിച്ച് അബ്ദുൾ ഖാദർ രണ്ട് ഇന്ത്യൻ പാസ്പോർട്ടുകളെടുക്കുകയും അവ ഉപയോഗിച്ച് പലതവണ വിദേശ യാത്രകൾ നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മേൽപ്പറമ്പ് പോലീസ് അബ്ദുൾ ഖാദറിന്റെവീട്ടിൽ നടത്തിയ റെയ്ഡിൽ സ്വർണ്ണമോ, ഡോറോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ പരാതിയിൽ പാസ്പോർട്ട് ആക്ട് പ്രകാരമാണ് അബ്ദുൾ ഖാദറിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.