കൂറ്റൻ ട്രാൻസ്ഫോമറുകൾ കരിന്തളത്തേക്ക്

കാഞ്ഞങ്ങാട്:മലബാർ മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കരിന്തളം കയനിയിൽ സ്ഥാപിക്കുന്ന സബ്സ്റ്റേഷനിലേക്കുള്ള കൂറ്റൻ ട്രാൻസ്ഫോമറുകൾ എത്തിതുടങ്ങി.

ബറോഡയിൽ നിന്നാണ് മുംബൈയിലെ ഡീസന്റ് കാർഗോ കമ്പനി ട്രാൻസ്ഫോമറുകൾ എത്തിക്കുന്നത്. ഇതിൽ ആദ്യത്തേത് മംഗളൂരുവഴി കാഞ്ഞങ്ങാട്ടെത്തി. മംഗളൂരുവിൽ നിന് നാല് ദിവസമെടുത്താണ് ട്രാൻസ്ഫോമർ വഹിച്ചുള്ള വാഹനം കാഞ്ഞങ്ങാട്ടെത്തിയത്. ഇനി ഒടയംചാൽ, ഇടത്തോട്,പരപ്പ വഴി യാണ് ട്രാൻസ്ഫോമറുകൾ കരിന്തളം കയനിയിലെത്തിക്കേണ്ടത്.

വലിയ ട്രാൻസ്ഫോമറുകൾ മറ്റു രണ്ട് ട്രക്കറുകളുടെ എഞ്ചിൻ ചേർത്താണ് കെട്ടിവലിക്കുന്നത്. ഇപ്രകാരം ഇതിലും വലിയതുൾപ്പടെ നാല് ട്രാൻസ്ഫോമറുകൾ മംഗളൂരു വഴി സഞ്ചരിക്കുന്നുണ്ട്.

LatestDaily

Read Previous

ക്വാറന്റൈനിലുള്ള കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചിട്ടില്ലെന്ന് വീട്ടമ്മ

Read Next

തേപ്പ് തൊഴിലാളിയുടെ മരണം: സുഹൃത്തുക്കൾ റിമാന്റിൽ