ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരസഭയിൽ നിന്ന് സിപിഎം ജില്ലാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് നാലു നേതാക്കൾ. മുൻനഗരസഭാ ചെയർമാൻ വി.വി. രമേശൻ, ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. പി. അപ്പുക്കുട്ടൻ എന്നിവർ സിപിഎം ജില്ലാ സമിതിയിൽ നേരത്തെയുണ്ടായിരുന്ന അംഗത്വം ഉറപ്പിച്ചപ്പോൾ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത്, പാർട്ടി ഏരിയാ സെക്രട്ടറി അഡ്വ. രാജ്മോഹൻ എന്നിവർ പുതുതായി ജില്ലാ സമിതിയിലെത്തി.
അതേസമയം സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള അജാനൂർ പഞ്ചായത്തിൽ നിന്ന് ജില്ലാ സമിതിയിലുണ്ടായിരുന്ന എം. പൊക്ലനെ ഒഴിവാക്കുകയായിരുന്നു. പൊക്ലന് പകരക്കാരനായി പുതുതായി ആരും വന്നതുമില്ല. കഴിവും പ്രാപ്തിയുമുള്ള യുവനേതാക്കൾ അജാനൂരിലുണ്ടായിട്ടും ആരെയും ഉൾപ്പെടുത്തിയില്ല. അജാനൂരിലെ സിപിഎം പ്രവർത്തകർക്കിടയിൽ പൊതുവെ സ്വാധീനമുള്ള നേതാവാണ് എം. പൊക്ലൻ. എന്നാൽ പൊക്ലനെ ഒഴിവാക്കുമ്പോൾ പകര ക്കാരനായി ആരും വന്നില്ലെന്നതിൽ അജാനൂർ പാർട്ടിയിലുള്ള അമർഷം പ്രകടമാണ്.