ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ കോൺഗ്രസ്സ് നേതാവിന്റെ അവിഹിത കഥകൾ പുറത്തായതിന് പിന്നാലെ ചെറുവത്തൂർ കോൺഗ്രസ്സിനുള്ളിൽ വീണ്ടും അവിഹിത വിവാദം. കോൺഗ്രസ്സ് ചെറുവത്തൂർ മണ്ഡലം കമ്മിറ്റി മുൻ ഭാരവാഹിയായിരുന്ന മുതിർന്ന നേതാവിനെതിരെ വർഷങ്ങൾക്ക് മുമ്പ് ഉയർന്ന അവിഹിതാരോപണമാണ് വീണ്ടും ചർച്ചാ വിഷയമായത്.
നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൂടിയായിരുന്ന ചെറുവത്തൂരിന് സമീപത്തെ മുതിർന്ന നേതാവിനെ പാർട്ടി പ്രവർത്തകയുമായുള്ള അവിഹിത ബന്ധത്തിനിടെ നാട്ടുകാർ പിടികൂടിയത് ഏതാനും വർഷം മുമ്പാണ്. കോൺഗ്രസ്സ് അനുഭാവിയായ സ്ത്രീയെ ലൈംഗീകാവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് പുറമെ നേതാവ് ഇവരോട് 5 ലക്ഷം രൂപയും 2 പവൻ സ്വർണ്ണാഭരണങ്ങളും കടം വാങ്ങിയിരുന്നു.
മുതിർന്ന നേതാവിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അന്നത്തെ ഡിസിസി നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും നേതാക്കൾ രഹസ്യമാക്കി വെച്ചു. വീട്ടമ്മയുടെ സ്വർണ്ണവും പണവും കൈക്കലാക്കിയ കോൺഗ്രസ്സ് നേതാവ് ഇവരുടെ സ്ഥലം കൂടി കൈയ്യേറിയതോടെ വീട്ടമ്മ ചന്തേര പോലീസിലും, ജില്ലാ കലക്ടർക്കും, നേതാവ് പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രക്കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്റെ അവിഹിത കഥ പരസ്യമായതോടെയാണ് കോൺഗ്രസ്സിലെ എതിർഗ്രൂപ്പുകൾ മുതിർന്ന നേതാവിന്റെ അവിഹിത ബന്ധം വലിച്ച് പുറത്തിട്ടത്.
കഴിഞ്ഞ ദിവസം നടന്ന ചെറുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ഇരു വിഷയങ്ങളും ചർച്ചയ്ക്ക് വന്നെങ്കിലും തീരുമാനമൊന്നുമായില്ല. മുതിർന്ന കോൺഗ്രസ്സ് നേതാവ് സ്ത്രീയിൽ നിന്നും തട്ടിയെടുത്ത പണവും സ്വർണ്ണവും അവർക്ക് തിരികെ ലഭിച്ചിട്ടില്ല. വീട്ടമ്മയുടെ ചിട്ടിത്തുകയാണ് മുതിർന്ന നേതാവ് കടമായി വാങ്ങിയത്. സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്റെയും, മുതിർന്ന കോൺഗ്രസ്സ് നേതാവിന്റെയും പേരിലുള്ള അവിഹിത കഥകൾ ചെറുവത്തൂരിലെ പ്രാദേശിക കോൺഗ്രസ്സ് നേതൃത്വത്തെ നാണക്കേടിലാക്കിയിട്ടുണ്ട്.