മാല പൊട്ടിക്കൽ ഒരാൾകൂടി പിടിയിൽ

കാഞ്ഞങ്ങാട് : ബൈക്കിലെത്തി മാല പറിക്കുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. പടന്നക്കാട്ട് വീട്ടമ്മയുടെ രണ്ടേമുക്കാൽ പവൻ സ്വർണ്ണമാല പറിച്ചെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാണിക്കോത്ത് മഡിയനിലെ നസറുദ്ദീന്റെ കൂട്ടാളിയാണ് പോലീസ് പിടിയിലായത്.

നസറുദ്ദീന്റെ കൂട്ടാളി കാഞ്ഞങ്ങാട് സൗത്ത് പഴയകടപ്പുറത്തെ കെ. അഫ്്സലിനെയാണ് ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്. നസറുദ്ദീനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയെക്കുറിച്ച് വിവരം ലഭിച്ചത്. 2018 ഫെബ്രുവരി 15-ന് കാരാട്ട് വയലിൽ ശ്രീജയെന്ന വീട്ടമ്മയുടെ 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ചത് നസറുദ്ദീനും, കെ. അഫ്സലും ചേർന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ദിനേശ് ബീഡി തൊഴിലാളിയും, പടന്നക്കാട്ടെ ബാലകൃഷ്ണന്റെ ഭാര്യയുമായ രോഹിണിയുടെ സ്വർണ്ണാമാല ജനുവരി 17-ന് ബൈക്കിലെത്തിയ നസറുദ്ദീൻ പൊട്ടിച്ചത്. സമാനമായ രീതിയിൽ തന്നെയാണ് 2018-ൽ കാരാട്ട് വയലിൽ റോഡരികിലൂടെ നടന്നു പോയ ശ്രീജയുടെ കഴുത്തിൽ നിന്ന് ആറ് പവന്റെ സ്വർണ്ണമാല നസറുദ്ദീനും അഫ്സലും കവർന്നത്.

Read Previous

സർക്കാർ ഹോസ്റ്റലിലെ പീഡനം; പീഡന വിവരം പുറത്തുവിടാതിരിക്കാനുള്ള നീക്കം പാളി

Read Next

ഫഹിമ ഒറ്റയടിക്ക് കഴിച്ചത് 40 ഗുളികകൾ മരണ കാരണം ഹൃദയസ്തംഭനം