മാനഭംഗത്തിനിരയായ 10 വയസ്സുകാരിയിൽ നിന്ന് കോടതി രഹസ്യ മൊഴിയെടുത്തു

Stop domestic abuse. Women violence and abuse concept. Social issues, abuse and aggression on women. Cartoon vector illustration on flat style.

കാഞ്ഞങ്ങാട് : മാനഭംഗത്തിനിരയായ പത്തുവയസ്സുകാരിയിൽ നിന്ന് കോടതി രഹസ്യമൊഴിയെടുത്തു. നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് രണ്ട് കോടതിയാണ് മൊഴിയെടുത്തത്. കരിന്തളം കൊല്ലംപാറ വേട്ടറാടിയിലെ ബിജുവാണ് 50, പ്രതി.

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ബിജു കയറിപ്പിടിച്ച് പീഡിപ്പിക്കുയായിരുന്നു. കടുത്ത ബലപ്രയോഗത്തിൽ കുട്ടിയുടെ ശരീരം മുറിഞ്ഞ് പരിക്കേറ്റു. ചോദ്യം ചെയ്ത മാതാവിനെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പ്രതിയെ കണ്ടെത്തുന്നതിന് സബ്ബ് ഇൻസ്പെക്ടർ ഇ. ജയചന്ദ്രന്റെ നേതൃത്വത്തിൽ തിരച്ചിൽ നടന്നുവരുന്നു.

LatestDaily

Read Previous

ക്വാറന്റൈനിൽ കഴിയുന്ന കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചു; വെള്ളമില്ലാതെ വലഞ്ഞ് നാലംഗ കുടുംബം

Read Next

മുൻ മന്ത്രി സിടിക്ക് എതിരെ പ്രകടനം