ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ക്വാറന്റൈനിൽ കഴിയുന്ന കുടുംബത്തിന് അയൽവാസിയും ബന്ധുവുമായ സ്ത്രീ കുടിവെള്ളം നിഷേധിച്ചു. കുടിക്കാനും ഭക്ഷണം പാചകം ചെയ്യുന്നതിനുമടക്കം ആവശ്യത്തിന് വെള്ളമില്ലാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് നാലംഗ കുടുംബം.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ചായ്യോത്ത് ചേലക്കാടിലെ സെബിൻ 19, ടെലഫോണിലൂടെ നീലേശ്വരം പോലീസിന്റെ സഹായം തേടി. സെബിന് പുറമെ പിതാവ് ഇല്ലിപ്പറമ്പിൽ പീറ്റർ, സഹോദരങ്ങൾ ആൻവിയും 6, അമന്റയുമാണ് 8, വീട്ടിലുള്ളത്. മാതാവ് സിനി നാല് മാസം മുമ്പ് മരിച്ചു. കടുത്ത പനിയും കോവിഡ് ലക്ഷണങ്ങളെയും തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന കുടുംബം പരിശോധനാഫലം കാത്ത് കഴിയുകയാണ്. ഭാര്യാമാതാവായ ലീലാമ്മയുടെ പറമ്പിൽ സ്ഥാപിച്ച മോട്ടോർ വഴിയാണ് പീറ്ററും മക്കളും വീട്ടിലേക്കാവശ്യമുള്ള വെള്ളം ശേഖരിച്ചിരുന്നത്.
ഇന്നലെ മുതൽ ലീലാമ്മ കുടിവെള്ളം നിഷേധിച്ച് മോട്ടോർ പമ്പ് ഹൗസ് പൂട്ടി താക്കോൽ കൊണ്ട് പോയതോടെ കുടുംബം ദുരിതത്തിലായി. പ്രാദേശിക സിപിഎം നേതാക്കൾ വാർഡുമെമ്പറുൾപ്പെടെ ലീലാമ്മയെ സമീപിച്ച് കുടുംബത്തിന് ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടെങ്കിലും, ചെവിക്കൊണ്ടില്ല. തുടർന്ന് മറ്റ് വഴികളില്ലാതെ കുട്ടികൾ ഫോണിൽ വിളിച്ച് പോലീസിൽ പരാതി അറിയിക്കുകയായിരുന്നു.