വിദ്വേഷ വാർത്ത: ഖാദർ കരിപ്പോടിക്കെതിരെ വീണ്ടും കേസ്സ്

വിദ്യാനഗർ: ഒാൺലൈൻ വാർത്താ ചാനൽ വഴി വിദ്വേഷം പ്രചരിപ്പിക്കുന്ന വാർത്തകൾ പുറത്തുവിട്ടെന്ന പരാതിയിൽ കാസർകോട്ടെ ഒാൺലൈൻ വാർത്താ ചാനലിന്റെ ഉടമയ്ക്കെതിരെ പോലീസ് കേസ്സ്. കാസർകോട് ശിരിബാഗിലു പുളിക്കൂറിലെ സഞ്ജീവ പുളിക്കൂറാണ് പരാതിക്കാരൻ.

കാസർകോട്ടെ ഒാൺലൈൻ വാർത്താചാനലായ പബ്ലിക്ക് കേരളയുടെ ഉടമസ്ഥൻ  ഖാദർ കരിപ്പോടിക്കെതിരെയാണ് സഞ്ജീവ  പുളിക്കൂർ വിദ്യാനഗർ പോലീസിൽ പരാതി നൽകിയത്. വാർത്താചാനൽ വഴി നിരന്തരം വിദ്വേഷവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. പരാതിയിൽ ഐപിസി 153 പ്രകാരമാണ്കേസ്സ്.

വിദ്വേഷവാർത്തകൾ പുറത്തുവിട്ടതിന് ഖാദർ കരിപ്പോടിക്കെതിരെ വേറെയും കേസ്സുകളുണ്ട്. കാസർകോട്ടെ ആശുപത്രി പരിസരത്ത് നടന്ന മരണവുമായി ബന്ധപ്പെട്ട് സമുദായ സ്പർധയുണ്ടാക്കുന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചതിന് മാസങ്ങൾക്ക് മുമ്പ് ഖാദർ കരിപ്പോടിക്കെതിരെ കാസർകോട് പോലീസ് കേസ്സെടുത്തിരുന്നു.

LatestDaily

Read Previous

കെ.റെയിലിന് കോൺഗ്രസ് പ്രവർത്തകർ ഭൂമി വിട്ടുനൽകി, കോൺഗ്രസിൽ ഭിന്നത

Read Next

ആശുപത്രി കെട്ടിടം കരിഒായിലൊഴിച്ച് വികൃതമാക്കിയതിന് കേസ്