ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മോട്ടോർ ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാണിക്കോത്ത് മഡിയൻ സ്വദേശി നസറുദ്ദീനെയാണ് 22, ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ,ൈഷൻ അറസ്റ്റ് ചെയ്തത്.
പടന്നക്കാട് ശ്രീനാരായണ ട്രെയിനിംഗ് സ്കൂളിന് സമീപത്തെ ബാലകൃഷ്ണന്റെ ഭാര്യ രോഹിണിയുടെ 56, കഴുത്തിൽ നിന്ന് രണ്ടേമുക്കാൽ പവൻ സ്വർണ്ണമാല തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ദിനേശ് ബീഡിത്തൊഴിലാളിയായ രോഹിണി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
അടുത്തിടെ ഹൊസ്ദുർഗ്ഗിൽ സമാനമായ രണ്ട് കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തിരുന്നു. ഇൗ കേസ്സുകളിലും നസറുദ്ദീന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു. ആഭരണം കണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നു.