തൃക്കരിപ്പൂർ: യുവതിയെ ലൈംഗീകാവശ്യത്തിന് ക്ഷണിച്ച് നിരന്തരം ശല്യം ചെയ്ത യുവാവിനെതിരെ ചന്തേര പോലീസ് കേസ്സെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ മുപ്പത്തിയൊന്നുകാരിയാണ് പരാതിക്കാരി.
ജനുവരി 15-ന് സന്ധ്യയ്ക്ക് 7 മണിക്ക് യുവതിയുടെ ഫോണിലേക്ക് വിളിച്ച ചെറുവത്തൂർ മടിവയലിലെ മുപ്പത്തിരണ്ടുകാരനാണ് ഇവരെ ലൈംഗീകവേഴ്ചയ്ക്കായി ക്ഷണിച്ചത്. ശല്യം സഹിക്കാതെ വന്നതോടെയാണ് യുവതി ചന്തേര പോലീസിൽ പരാതി നൽകിയത്. പരാതിയിൽ 354 ഡി അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ്സ്.