ചിമ്മിനി ഹനീഫയുടെ വീട്ടിൽ ലഹരി ശേഖരം കണ്ടെത്തി

ബേക്കൽ: കോട്ടിക്കുളത്ത് ആക്രമി സംഘത്തിന്റെ  കുത്തേറ്റ ചിമ്മിനി ഹനീഫയെന്ന മുഹമ്മദ് ഹനീഫയുടെ ബേക്കൽ കുടുംബ വീട്ടിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഹനീഫയുടെ കാറിനകത്ത് നിന്നു കണ്ടെത്തിയ വെടിയുണ്ടയുടെ കാലിയായ കെയ്സിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഹനീഫ താമസിക്കുന്ന വീട്ടിൽ നിന്നും 6180 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

ഹനീഫ സഞ്ചരിച്ചിരുന്ന കാറിനകത്തു നിന്നും വെടിയുണ്ടയുടെ ഒഴിഞ്ഞ കെയ്സ് കണ്ടെത്തിയ സാഹചര്യത്തിൽ വീട്ടിനുള്ളിൽ തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിനും സംഘവും ഹനീഫയുടെ തൃക്കണ്ണാട്ടെ കുടുംബവീട്ടിലെത്തിയത്.

വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ തൃക്കണ്ണാട് കെ.എം. ഹൗസിലെ കെ.എം. മൊയ്തുവിന്റെ മകൻ കെ.എം. നാഫിറിനെതിരെ 32, ബേക്കൽ പോലീസ് കേസെടുത്തു. ഇവ വിൽപ്പനയ്ക്കായി സൂക്ഷിച്ചവയാണ്. നാഫിർ ചിമ്മിനി ഹനീഫയുടെ ഇളയ സഹോദരനാണ്.

LatestDaily

Read Previous

യുഡിഎഫ് അങ്കലാപ്പിൽ: പി. സി. ചാക്കോ

Read Next

ആശുപത്രി ഉടമയെ ആക്രമിക്കാൻ ക്വട്ടേഷൻ