ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ രണ്ടാം വരവ് യുഡിഎഫിനെ പ്രത്യേകിച്ച്, കോൺഗ്രസ്സിനെ അങ്കലാപ്പിലാഴ്ത്തിയിരിക്കയാണെന്ന് നാഷലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി) സംസ്ഥാന പ്രസിഡണ്ട് പി. സി. ചാക്കോ ആരോപിച്ചു. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയും സഹനേതാക്കളും തൊട്ടതിനും വെച്ചതിനുമെല്ലാം, ഇടതുമുന്നണിയെ ജനങ്ങൾക്കിടയിൽ താഴ്ത്തിക്കെട്ടാനുള്ള ഗൂഢാലോചനയിലാണ്.
സിപിഎം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ യുഡിഎഫിന്റെ ഗൂഢാലോചനയ്ക്ക് എതിരെ അതിശക്തമായ കാമ്പയിൻ ഇടതുപക്ഷം സംസ്ഥാനമൊട്ടുക്കും നടത്തുമെന്നും, പി. സി. ചാക്കോ ലേറ്റസ്റ്റിനോട് പറഞ്ഞു. അല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ യുഡിഎഫിന് എൽഡിഎഫിനെ നേരിടാനുള്ള കരുത്തൊന്നുമില്ല. അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുമ്പ് കോൺഗ്രസ്സിൽ രണ്ടു ഗ്രൂപ്പുകളായിരുന്നു. ഇന്ന് ഒാരോ നേതാക്കൾക്കും ഒാരോ ഗ്രൂപ്പാണെന്ന് ചാക്കോ പരിഹസിച്ചു. കെ. സുധാകരനോട് അണികൾക്ക് മാനസികമായ അടുപ്പമില്ല. ഉമ്മൻചാണ്ടിയോടും രമേശിനോടും ഒട്ടുമില്ല.
സുധാകരൻ പണ്ടുതൊട്ടേ അക്രമ രാഷ്ട്രീയത്തിന്റെ വക്താവാണെന്ന് ചാക്കോ ആരോപിച്ചു. കെ. റെയിൽ നടപ്പിലാക്കും. വികസനം അടിച്ചമർത്തുന്നത് ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഗുണം ചെയ്യില്ലെന്ന് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് കാഞ്ഞങ്ങാട്ടെത്തിയ പി. സി. ചാക്കോ ലേറ്റസ്റ്റിനോട് പറഞ്ഞു. എൻസിപി ജില്ലാ പ്രസിഡണ്ട് രവി കുളങ്ങരയും, സംസ്ഥാന ജനറൽ സിക്രട്ടറി വി.ജി. രവീന്ദ്രനും ചാക്കോയോടൊപ്പമുണ്ടായിരുന്നു.