കോൺഗ്രസ് ആക്രമണോത്സുക രാഷ്ട്രീയത്തിലേക്ക്

കാഞ്ഞങ്ങാട് : ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ  എഞ്ചിനീയറിംഗ് വിദ്യാർത്ഥി ധീരജ് കൊല െചയ്യപ്പെട്ട സംഭവത്തിൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ പ്രതികരിച്ച വിധം തീർത്തും മനുഷ്യത്വരഹിതമെന്ന് ആക്ഷേപം. ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്നും തന്റെ കുട്ടികൾ നന്നായി പണിയെടുക്കുന്നുണ്ടെന്നുമായിരുന്നു കെ. സുധാകരന്റെ പ്രസ്താവനകൾ. ധീരജ് കൊലക്കേസ്സിലെ പ്രതിയും യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവുമായ നിഖിൽ പൈലി കെ. സുധാകരൻ ബ്രിഗേഡിൽപ്പെട്ടയാളാണെന്നതും പ്രസ്താവനയുടെ ഗൗരവം വർധിപ്പിക്കുന്നു.

പ്രകോപനമില്ലാതെ നടന്ന കൊലപാതകത്തെ അപലപിക്കാനോ, തള്ളിപ്പറയാനോ തയ്യാറാകാതെ കെ. സുധാകരൻ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളത്തിൽ ഇന്നേവരെ ഒരു കെ.പി.സി.സി പ്രസിഡണ്ടും സ്വീകരിക്കാത്ത ക്രൂരമായ നിലപാടാണ് ധീരജ് കൊലക്കേസ്സിൽ കെ. സുധാകരൻ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

കോൺഗ്രസിനകത്ത് തന്നെ സുധാകരന്റെ നിലപാടിനെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ട്. ധീരജിന്റെ കൊലയ്ക്ക് ശേഷം കൊലയാളികളെ പിന്തുണച്ച് കോൺഗ്രസിൽ നവമാധ്യമങ്ങളിലൂടെ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. ഇതെല്ലാം കെ.പി.സി.സി. പ്രസിഡണ്ടിന്റെ മൗനസമ്മതത്തോടെയാണെന്നാണ് ആക്ഷേപമുണ്ട്. കൊലപാതകികളെ തള്ളിപ്പറയുകയോ, അപലപിക്കുകയോ ചെയ്യാതെ അവരെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് നവമാധ്യമ  പ്ലാറ്റ്ഫോമുകളിൽ നടക്കുന്നത്. തീർത്തും മനുഷ്യത്വ രഹിതമായ ഇൗ നിലപാട് ആക്രമണോത്സുക രാഷ്ട്രീയത്തിന് വളംവെച്ചു കൊടുക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കൊല്ലപ്പെട്ട കെ.എസ്.യു പ്രവർത്തകരുടെ കണക്ക് പറഞ്ഞാണ് കെ. സുധാകരൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിരോധിക്കുന്നതെങ്കിലും, ഇന്നേവരെ എസ്്എഫ്ഐ പ്രവർത്തകരാൽ ഒരു കെഎസ്്യു പ്രവർത്ത കൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന വസ്തുത അദ്ദേഹം മറച്ചുവെക്കുന്നുവെന്നാണ് എസ്.എഫ്.ഐ നേതൃത്വം ആരോപിക്കുന്നത്.

ക്യാമ്പസുകളിൽ കൊലചെയ്യപ്പെട്ട 35 എസ്എഫ്ഐ പ്രവർത്തകരിൽ 12 പേരെ കൊലപ്പെടുത്തിയത് കെഎസ്്യുവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എസ്എഫ്ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട കെഎസ്്യു പ്രവർത്തകരിൽ ഒരാളുടെ പേരെങ്കിലും പറയാൻ എസ്എഫ്്ഐ കെ. സുധാകരനെ വെല്ലുവിളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വെല്ലുവിളി ഏറ്റെടുത്തിട്ടില്ല. ഇടുക്കിയിലെ കൊലപാതകം കെ. സുധാകരന്റെ അറിവോടെയാണെന്നാണ് സിപിഎമ്മും ആരോപിക്കുന്നത്.

കൊലക്കേസ്സിൽ പ്രതികളായ യൂത്ത് കോൺഗ്രസ്, കെ.എസ്്യു നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യാൻ പോലും നേതൃത്വം തയ്യാറായിട്ടില്ല. കെ. സുധാകരന്റെ പ്രസ്താവനകൾ എതിരാളികളെ പ്രകോപിപ്പിച്ച് രാഷ്ട്രീയ സംഘർഷമുണ്ടാക്കാനാണെന്ന് ആക്ഷേപമുണ്ട്. വിഷയത്തിൽ സിപിഎം സമചിത്തതയോടെ പെരുമാറുന്നതിന് കാരണം കെ. സുധാകരന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേസമയം, പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ യൂത്ത്കോൺഗ്രസ്, കെ.എസ്്യു പ്രവർത്തകരുടെ കുത്തേറ്റ അമൽ ആശുപത്രി വിട്ടു. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂർ കേച്ചേരി എരനല്ലൂർ തുളപ്പറമ്പിൽ സുനിലിന്റെ മകൻ അഭിജിത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അഭിജിത്തിന്റെ കക്ഷത്തിനും നെഞ്ചത്തുമാണ് ആക്രമികൾ കത്തികൊണ്ട് കുത്തിയത്. ഒറ്റക്കുത്തിനാണ് നിഖിൽ പൈലി ധീരജിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന കൊലപാതകങ്ങളുടെ രീതിയിലാണ് ധീരജിന്റെ കൊലപാതകവും. ഹൃദയത്തിൽ കത്തിയാഴ്ത്തി എതിരാളിയെ കൊലപ്പെടുത്തുന്ന രീതി പരിശീലനം ലഭിച്ച ഒരാൾക്ക് മാത്രമെ സാധ്യമാകുകയുള്ളു.

LatestDaily

Read Previous

ചിമ്മിനി ഹനീഫയ്ക്ക് കുത്തേറ്റു

Read Next

കോട്ടച്ചേരി മേൽപ്പാലം പൂർത്തിയായി; ഉൽഘാടനത്തിന് മന്ത്രി റിയാസെത്തും