ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലോക്ഡൗൺ നിയമം മറികടന്നുവെന്നതിന് പോലീസുദ്യോഗസ്ഥൻ 250 രൂപ പിഴയീടാക്കിയത് ഈ പോലീസുദ്യോഗസ്ഥനെ, തന്തയ്ക്ക് വിളിച്ച ഗ്രേഡ് ഏ.എസ്.ഐ.യുടെ സഹോദരീ ഭർത്താവിൽ നിന്ന്.
അജാനൂർ മാപ്പിള എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ കോട്ടിക്കുളം സ്വദേശി മൊയ്തുവിനാണ് കാഞ്ഞങ്ങാട് കൺട്രോൾ റൂം ഏ.എസ്.ഐ., ചായ്യോത്തെ മോഹനൻ 250 രൂപ പിഴയിട്ട് രസീത് മുറിച്ചത്.
ഏപ്രിൽ 30-ന് അജാനൂർ മഡിയനിൽ കാലത്ത് 9.30 മണിക്കാണ് പോലീസ്, അധ്യാപകൻ മൊയ്തുവിന്റെ ഇരുചക്രവാഹനം തടഞ്ഞത്. സ്കൂളിലേക്കാണ് യാത്രയെന്ന് വാഹനം പിടികൂടിയ പോലീസുദ്യോഗസ്ഥനോട് മൊയ്തു പറഞ്ഞിരുന്നുവെങ്കിലും, 11 മണി കഴിയാതെ ഒരു വാഹനവും റോഡിലിറക്കാൻ സർക്കാർ അനുമതിയില്ലെന്ന് നിർദ്ദേശിച്ചാണ് മൊയ്തുവിന് ഏ.എസ്.ഐ മോഹനൻ ഉടൻ പിഴയിട്ട് നോട്ടീസ് നൽകിയത്.
തൈക്കടപ്പുറം, അഴിത്തല തീരദേശ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ഏ.എസ്.ഐയും നീന്തൽ വിദഗ്ധനുമായ എം.ടി.പി. സൈഫുദ്ദീന്റെ സഹോദരീ ഭർത്താവാണ് പിഴ റസീത് ഏറ്റുവാങ്ങിയ അധ്യാപകൻ മൊയ്തു. സഹോദരി ഭർത്താവിന് ചുമത്തിയ പിഴ ഒഴിവാക്കാനാണ് മോഹനനെ, എം.ടി.പി. സൈഫുദ്ദീൻ സെൽഫോണിൽ വിളിച്ചത്.
പിഴ ഒഴിവാക്കാൻ കഴിയില്ലെന്ന് മോഹനൻ തീർത്തുപറഞ്ഞതോടെ ഇരുവരും സംസാരത്തിൽ ഉടക്കുകയും സൈഫുദ്ദീൻ, മോഹനന്റെ തന്തയ്ക്ക് വിളിക്കുകയും ചെയ്തു. സെൽഫോണിൽ രേഖപ്പെടുത്തിയ ” തന്തയ്ക്ക് ” വിളി ക്ലിപ്പിംഗ്സ് അടക്കമാണ് മോഹനൻ സൈഫുദ്ദീനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ബദിയടുക്ക ഐ.പി., അനിൽകുമാർ പരാതിയിൽ അന്വേഷണം തുടങ്ങി.