ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ : ബേക്കൽ കോട്ടിക്കുളത്ത് അജ്ഞാത സംഘത്തിന്റെ കുത്തേറ്റ ബോട്ടുടമ ചിമ്മിനി ഹനീഫയെ സാരമായി പരിക്കേറ്റ നിലയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിക്ക് കോട്ടിക്കുളം സിറ്റിസെന്ററിന് മുന്നിലാണ് സംഭവം. കോട്ടിക്കുളത്തെ മത്സ്യ ബന്ധന ബോട്ടുടമ ചിമ്മിനി ഹനീഫയെന്ന ഹനീഫയ്ക്കാണ് 45, ഇന്നലെ രാത്രി അജ്ഞാത സംഘത്തിന്റെ കുത്തേറ്റത്.
ആക്രമി സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ബേക്കൽ പോലീസിന്റെ നിലപാട്. ഇന്നലെ രാത്രി 9 മണിക്ക് സുഹൃത്ത് ബേപ്പൂർ പള്ളിത്തൊട്ടിയിലെ പി.ടി. അനൂപിനൊപ്പം കാറിലിരുന്ന് ജ്യൂസ് കുടിക്കുന്നതിനിടയിൽ കെ.എൽ. 14 വൈ 1967 നമ്പർ കാറിലെത്തിയ അഞ്ചംഗ സംഘമാണ് ഹനീഫയുടെ കാറിന് നേരെ പടക്കമെറിഞ്ഞ ശേഷം കാർ അടിച്ചുതകർത്തത്.
തുടർന്ന് അക്രമി സംഘം ഹനീഫയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ഉടൻ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പി.ടി. അനൂപിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 5 പേർക്കെതിരെ വധശ്രമം, സ്ഫോടക വസ്തു നിയമം മുതലായ വകുപ്പുകൾ ചേർത്ത് ബേക്കൽ പോലീസ് കേസെടുത്തു. പ്രതികൾക്കായി ബേക്കൽ പോലീസ് തെരച്ചിലാരംഭിച്ചു.