ഹോസ്റ്റൽ പീഡനം: 2 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതികളായ പാണത്തൂരിലെ പുനീത് 19, ഇടുക്കി പീരുേമട് സ്വദേശി സുധീഷ് എന്നിവരെയാണ് ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഹോസ്റ്റൽ പീഡനക്കേസ്സിൽ പ്രതിയായ സുധീഷിനെ 22, ഇടുക്കി പീരുമേട്ടിലെ വീട്ടിൽ നിന്നാണ് എസ്.ഐ, കെ.പി. സതീഷും സംഘവും പിടികൂടിയത്. ഹോസ്റ്റലിന്റെ മതിൽ ചാടി അകത്ത് കടന്നാണ് യുവാക്കൾ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്. രണ്ട് തവണ പീഡനം ആവർത്തിച്ചു. ഹോസ്റ്റലിൽ അതിക്രമിച്ച് കടന്ന പ്രതികൾ പെൺകുട്ടികളെ ആളൊഴിഞ്ഞ മുറികളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്സ്. പെൺകുട്ടികളിൽ നിന്നും ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

ആപ്പിളിൽ മയക്കുമരുന്ന് കടത്തുന്നു

Read Next

സിപിഎം ജില്ലാ സമ്മേളനം ഒരുക്കം തകൃതി