ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികളെ പീഡിപ്പിച്ചു

കാഞ്ഞങ്ങാട് : ഹോസ്റ്റലിൽ അതിക്രമിച്ചുകയറി രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു. സംഭവത്തിൽ പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്ത് ഹൊസ്ദുർഗ്ഗ് പോലീസ് അന്വേഷണമാരംഭിച്ചു. ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ ഹോസ്റ്റലിലാണ് പീഡനം.

ജീവനക്കാരിയറിയാതെ അജ്ഞാതരായ പ്രതികൾ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ അധികൃതർ ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്ത പോലീസ് പെൺകുട്ടികളെ ജുഡീഷ്യൽ ഹൊസ്ദുർഗ്ഗ് ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ രഹസ്യമൊഴിക്ക് വിധേയമാക്കി.

ഹോസ്റ്റലിൽ മറ്റ് പെൺകുട്ടികൾക്ക് നേരെ അതിക്രമമുണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. പ്രതികൾ പ്രദേശത്ത് നിന്നുള്ളവരെല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും പോലീസിന് സൂചന ലഭിച്ചു. വിശദമായ അന്വേഷണം നടന്നുവരുന്നു.

LatestDaily

Read Previous

നീലേശ്വരം പള്ളി പുനർനിർമ്മാണത്തിന്റെ കണക്കില്ല; വൗച്ചറുമില്ല; പിരിച്ചത് 3 കോടി ചിലവ് 1.3 കോടി

Read Next

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കേസ്