Breaking News :

പാർട്ടി മാറിയതിന് ഭീഷണി

കാഞ്ഞങ്ങാട് : ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന യുവാവിന് ഭീഷണി. മരക്കാപ്പ് കടപ്പുറം തെക്കേവീട്ടിൽ രത്നാകരന്റെ മകനും മന്ത്രബീച്ച് റിസോർട്ടിലെ ജീവനക്കാരനുമായ ടി.വി. ശരത്തിനെയാണ് 30, രണ്ടംഗസംഘം ഭീഷണിപ്പെടുത്തിയത്.

യുവമോർച്ചാ നേതാവായിരുന്ന ശരത്ത് അടുത്തിടെയാണ് ബി.ജെ.പി. ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ ജോലിയിലിരിക്കെ എം.കെ. ശശി, സുധീഷ് രഘു എന്നിവർ ചേർന്ന് പാർട്ടി മാറിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാണ് ശരത്തിന്റെ പരാതി.

Read Previous

പീഡനത്തിനിരയായ പെൺകുട്ടി എലിവിഷം കഴിച്ചു

Read Next

സ്വർണ്ണവുമായി മുങ്ങിയ ജുനൈദിനെ തേടി കാഞ്ഞങ്ങാടൻ സംഘം നാദാപുരത്ത്