പീഡനത്തിനിരയായ പെൺകുട്ടി എലിവിഷം കഴിച്ചു

വെള്ളരിക്കുണ്ട് :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പരപ്പ മൂലപ്പാറയിലെ ശ്രീക്കുട്ടനെതിരെയാണ് 19, വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.

പ്ലസ്്വൺ വിദ്യാഭ്യാസകാലത്താണ് പെൺകുട്ടിയെ ശ്രീക്കുട്ടൻ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇരയായ പെൺകുട്ടി എലിവിഷം കഴിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ ദിവസം ശ്രീക്കുട്ടൻ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ സിം ബലമായി ഉൗരിയെടുത്ത് നശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പീഡനവിവരം പുറത്തായതോടെ വെള്ളരിക്കുണ്ട് പോലീസ് ശ്രീക്കുട്ടനെതിരെ പോക്സോ ചുമത്തി കേസെടുത്തു. എലിവിഷം കഴിച്ച പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കേസ്സിൽ പ്രതിയായ ശ്രീക്കുട്ടൻ പന്തൽ തൊഴിലാളിയാണ്.

LatestDaily

Read Previous

സുനിൽ കുമാറിന്റെ മുങ്ങി മരണത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ

Read Next

പാർട്ടി മാറിയതിന് ഭീഷണി