വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു

കാസർകോട്: വിസ വാഗ്ദാനം  ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ 7 പേർക്കെതിരെ കാസർകോട് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. നീലേശ്വരം ഉപ്പിലിക്കൈ മൂലാരത്ത് വീട്ടിൽ രാമകൃഷ്ണന്റെ മകൻ പി. അരുൺകുമാറാണ്  22, പരാതിക്കാരൻ.

ഗ്ലോബൽ ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഏഴംഗ സംഘം ഉപ്പിലിക്കൈ സ്വദേശിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 3,45,000 രൂപ തട്ടിയെടുത്തത്. അരുൺ കുമാറിന്റെ പാസ്പോർട്ടും സംഘം തട്ടിയെടുത്തു. ഇതിന് പുറമെ യുവാവിന്റെ സുഹൃത്തുക്കളിൽ നിന്നും ഏഴംഗ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്.

അരുൺകുമാറിന്റെ സുഹൃത്ത് അരുണിൽ നിന്നും 2,22,000 രൂപയും, സിനീത് കൃഷ്ണൻ എന്നയാളിൽ നിന്നും 2,22,000 രൂപയും,  രാകേഷ് എന്നയാളിൽ നിന്നും 2, 22,000 രൂപയും, അജേഷ് എന്നയാളിൽ നിന്നും 2,50,000 രൂപയും സംഘം തട്ടിയെടുത്തു. മൊത്തം 12,61,000 രൂപയാണ് ഏഴംഗസംഘം യുവാക്കളിൽ നിന്നും തട്ടിയെടുത്തത്.

അരുൺകുമാറിന്റെ പരാതിയിൽ  താജുദ്ദീൻ, കിരൺ, മുഹമ്മദ് റോഷൻ, രേഷ്മ വിപുൽ, മുനീർ,  വിപുൽ കൃഷ്ണ, കുഞ്ഞമ്പു നായർ എന്നിവർക്കെതിരെയാണ് കാസർകോട് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.

LatestDaily

Read Previous

നീലേശ്വരം ഖാസിയുടെ കബറിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റു

Read Next

യുവാവിനൊപ്പം വീടുവിട്ട ഭർതൃമതി പോലീസിൽ ഹാജരായി