ഭർതൃമതി കോടതിയിൽ കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട് : വീടുവിട്ട 35 കാരിയായ ഭർതൃമതി കോടതിയിൽ കാമുകനൊപ്പം പോയി. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ രമ്യയാണ് 35, അജാനൂർ കടപ്പുറത്തെ ശ്രീജിത്തിനൊപ്പം പോയത്. കാണാതായതിനെ തുടർന്ന് ഹോസ്ദുർഗ് പോലീസ്  കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ഇന്നലെ കാമുകനെ വിവാഹം കഴിച്ച് യുവതി

സ്റ്റേഷനിൽ ഹാജരായി. ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനെ തുടർന്ന് ശ്രീജിത്തിനൊപ്പം പോവുകയായിരുന്നു. മോനാച്ച സ്വദേശിനിയായ രമ്യ 11 വർഷം മുമ്പാണ് വിവാഹിതയായത്.

നേരത്തെ വെൽഡിംഗ് തൊഴിലാളിയായിരുന്ന ശ്രീജിത്ത് പിന്നീട് ഗൾഫിൽ പോയി ഒരു മാസം മുമ്പ് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു. വെള്ളിക്കോത്ത് തയ്യൽ ക്ലാസിനെന്ന് പറഞ്ഞ് പോയശേഷം കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു യുവതി. രമ്യക്ക് മക്കളില്ല.

LatestDaily

Read Previous

വധശ്രമക്കേസ്സ് പ്രതി തൂങ്ങി മരിച്ചു, യുവതിക്ക് വെട്ടേറ്റത് ലൈംഗീക പീഡന ശ്രമത്തിൽ

Read Next

കാണാതായ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി