ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാൽ: യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് റജിസ്റ്റർ ചെയ്ത വധശ്രമക്കേസ്സിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് എളേരി കടുമേനിയിലെ സർക്കാരി കോളനിയിലാണ് സംഭവം. കടുമേനി സർക്കാരി കോളനിയിലെ ഗിരീഷിന്റെ ഭാര്യ മഞ്ജുവിനെ 22, വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയായ കുഞ്ഞിക്കയെയാണ് 66, ഇന്ന് രാവിലെ വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി 3 നാണ് കുഞ്ഞിക്ക സഹോദരീ പുത്രന്റെ ഭാര്യയെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ കുഞ്ഞിക്കയെ കാണാതായിരുന്നു. ഇന്ന് രാവിലെ നാട്ടുകാരാണ് കുഞ്ഞിക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ട്. മൃതശരീരം ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി, പോസ്റ്റമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെട്ടേറ്റ യുവതിയും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലയ്ക്ക് വെട്ടേറ്റ ഇവർ സാധാരണ നില കൈവരിച്ചിട്ടില്ല.
കുഞ്ഞിക്ക യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി 3 ന് ഉച്ചയ്ക്ക് യുവതിയെ ശല്യപ്പെടുത്തുന്നത് ചെറുക്കുന്നതിനിടെയാണ് കുഞ്ഞിക്ക ഇവരെ കത്തികൊണ്ട് വെട്ടിയത്. കുഞ്ഞിക്കയുടെ ഭാര്യ കാർത്യായനി ഒരു വർഷം മുമ്പ് മരിച്ചിരുന്നു. മക്കൾ: രതീഷ്, റെജി.