ട്രാഫിക് സിഗ്നൽ വീണ്ടും കണ്ണടച്ചു

കാഞ്ഞങ്ങാട് : ഏറെക്കാലത്തിന് ശേഷം കഴിഞ്ഞയാഴ്ച മിഴി തുറന്ന കോട്ടച്ചേരി ട്രാഫിക് സർക്കിളിലെ സിഗ്നൽ സംവിധാനങ്ങൾ ഇന്നലെ വീണ്ടും കണ്ണടച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നടത്തിയ ശ്രമം വിജയം കാണാത്തതിനാൽ ഇന്നും സിഗ്നലുകൾ പ്രവർത്തിക്കുന്നില്ല.

സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സിഗ്നലുകളാണ് കോട്ടച്ചേരിയിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് തുടക്കം മുതൽ തന്നെ തകരാറിലാണ്. പലതവണകളായി നടന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കഴിഞ്ഞയാഴ്ച സിഗ്നൽ പ്രവർത്തിപ്പിച്ചത്. എന്നാൽ ഇന്നലെ മുതൽ വീണ്ടും സിഗ്നൽ സംവിധാനം  പ്രവർത്തന രഹിതമായി.

Read Previous

നോട്ടെണ്ണുന്നതിന് ബാങ്ക് ഈടാക്കിയ തുക തിരിച്ചു നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

Read Next

ഒന്നര വർഷത്തിനിടെ 3 വിവാഹം തട്ടിപ്പു വീരനായ അഭിഭാഷകനെ പോലീസ് തെരയുന്നു