കാഞ്ഞങ്ങാട്: വീടുവിട്ട വിദ്യാർത്ഥിനിയായ യുവതി വിവാഹിതയായ ശേഷം തിരിച്ചെത്തി. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചതിനെ തുടർന്ന് യുവതി ഭർത്താവിനൊപ്പം പോയി.നഗരത്തിലെ ആയുർവ്വേദ ഡോക്ടറുടെ മകൾ പൂജയാണ് 26, ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മടിക്കൈ കാലിച്ചാംപൊതിയിലെ അഖിലേഷിനൊപ്പം പോയത്. മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ കേസ്സെടുത്ത് അന്വേഷിക്കുന്നതിനിടെ പൂജ അഖിലേഷിനൊപ്പം ഹൊസ്ദുർഗ്ഗ് പോലീസിൽ ഹാജരാവുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി അഖിലേഷുമായി വിവാഹം നടന്നതായി പൂജ മൊഴി നൽകി.