നഗരസഭാ പുതിയ ബസ്്സ്റ്റാന്റ് കെട്ടിടം കുത്തിത്തുരന്നു

കാഞ്ഞങ്ങാട്: നഗരസഭാ പുതിയ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ തെക്കേയറ്റത്ത് ബാറിനോട്  ചേർന്നുള്ള ഒരു മുറിയുടെ പിൻഭാഗം വലിയ വീതിയിൽ കുത്തിത്തുരന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷട്ടർ മുറിയുടെ ചുമര് പിന്നിൽ നിന്ന് കുത്തിത്തുരന്നത്.

ഈ മുറി ആർക്കോ വാടകയ്ക്ക് കൊടുത്തിരുന്നുവെന്നും, വാടകക്കാരാണ് കുത്തിത്തുരന്നതെന്നും നഗരസഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. നഗരസഭാ കെട്ടിട മുറിയായാലും വാടകയ്ക്ക് വാങ്ങിയവർക്ക് കുത്തിത്തരയ്ക്കാൻ നഗരസഭയുടെ രേഖാപരമായ സമ്മതം വേണം.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലുള്ള നഗരസഭാ കെട്ടിടത്തിന്റെ വടക്കേയറ്റത്തുള്ള ഖാദി ഷോപ്പ് മുറിയുടെ അകത്തുനിന്ന്  മുകൾ ഭാഗം കോൺക്രീറ്റ്  തുരന്ന് ഒന്നാം നിലയിലേക്കുള്ള മുറിയിലെത്താൻ ഏണി ഘടിപ്പിച്ചത് ഈ ഖാദി വസ്ത്രാലയത്തിന്റെ ഉടമയായ ജനപ്രതിനിധിയാണ്.

അതു കണ്ടിട്ട് ഇതേ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ മറ്റൊരു കച്ചവടക്കാരനും താഴത്തെ മുറിയിൽ നിന്ന് ഒന്നാം നിലയിലുള്ള വാടക മുറിയിലേക്ക് കോൺക്രീറ്റ് തുരന്ന് ഏണി സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകിയത് 4 മാസം മുമ്പാണ്. ഒരിക്കൽ നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഇരുമ്പു കമ്പികൾ മുറിച്ചു മാറ്റി കോൺക്രീറ്റ് മുറിച്ച് വഴിയുണ്ടാക്കുന്നത് കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്നറിഞ്ഞിട്ടും, കെട്ടിടം തുരക്കാൻ നഗരസഭ തന്നെ വാടകക്കാർക്ക് തുടർച്ചയായി  അനുമതി നൽകുകയാണ്.

നഗരസഭ പുതിയ ബസ് സ്റ്റാന്റിൽ തലങ്ങും, വിലങ്ങും നിരവധി വാടക മുറികൾ പണിതുവെച്ചിട്ടുണ്ടെങ്കിലും ഒരു മുറിയിലും പ്രാഥമിക സൗകര്യങ്ങൾക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. പ്രാഥമിക സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ലാത്തതാണ്.

LatestDaily

Read Previous

മറിയം യുവാക്കളെ വലയിൽ വീഴ്ത്തിയത് ഹണിട്രാപ്പ് വഴി

Read Next

വീടുവിട്ട യുവതി വിവാഹിതയായി തിരിച്ചെത്തി