മറിയം യുവാക്കളെ വലയിൽ വീഴ്ത്തിയത് ഹണിട്രാപ്പ് വഴി

മംഗളൂരു : ഐസ്ഐഎസ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത മറിയം യുവാക്കളെ വലയിൽ വിഴ്ത്തിയത് ഹണിട്രാപ്പ് വഴി. ദന്ത ഡോക്ട്രായ മറിയം എന്ന ദീപ്തി മർല  യുവാക്കളെ മതം മാറ്റി ഐസിസിയിലേക്ക് ചേർക്കാൻ ശ്രമിച്ചിരുന്നതായി എൻ.ഐ.ഏയുടെ  അന്വേഷണത്തിൽ വ്യക്തമായി.

കർണ്ണാടക കുടക് സ്വദേശിനിയായ ദീപ്തി മർലയെന്ന ദന്ത ഡോക്ടർ കർണ്ണാടക ഉള്ളാളിലെ മുൻ എം.എൽ.ഏ ഇഡിനബ്ബയുടെ മകൻ അനസ്   അബ്ദുൾ റഹ്മാനുമായി പ്രണയത്തിലായതോടെയാണ് ഹിന്ദുമതത്തിൽ നിന്നും മാറി ഇസ്ലാം മതം സ്വീകരിച്ചത്. ദർലക്കട്ടയിലെ ഡന്റൽ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കെയായിരുന്നു വിവാഹം. ഭർത്താവിന്റെ സുഹൃർത്തും ബന്ധുവുമായ അമ്മർ അബ്ദുൾ റഹ്മാനെ പരിചയപ്പെട്ടതോടെയാണ് മറിയം കടുത്ത മത വിശ്വാസിയായത്.

ഭർത്താവിന്റെയും സുഹൃർത്തിന്റെയും നിർദ്ദേശത്തെ ത്തുടർന്നാണ് യുവതി ഹണിട്രാപ്പിലൂടെ യുവാക്കളെ ആകർഷിച്ച് മതം മാറ്റാൻ ഒരുക്കങ്ങൾ തുടങ്ങിയത്. ഹിന്ദു, മുസ്ലീം പേരുകളിലായി 15 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇവർക്കുണ്ടായിരുന്നു. ഈ അക്കൗണ്ടുകൾ വഴിയാണ്  മറിയം യുവാക്കളെ ആകർഷിച്ചത്. ഹിന്ദുമതത്തിൽപ്പെട്ട യുവാക്കളെ നവമാധ്യമ അക്കൗണ്ടുകൾ വഴി പരിചയപ്പെട്ട് അവരെ  വീഡിയോകോൾ വഴി ആകർഷിക്കുന്നതായിരുന്നു ഇവരുടെ രീതി.

യുവാക്കളെ വശീകരിക്കുന്നതരത്തിലുള്ള സംഭാഷണം വഴി നിരവധി യുവാക്കളെ മറിയം വലയിൽ വീഴ്ത്തിയിരുന്നു. പരിചയപ്പെട്ടവർക്കെല്ലാം ഇവർ വിവാഹ വാഗ്ദാനവും നൽകി. മതം മാറുന്നവർക്ക് ആകർഷകമായ വാഗ്ദാനങ്ങളും ഇവർ നൽകിയിരുന്നു.  ഇവരുടെ വലയിൽപ്പെട്ട് 2020 നും 2021നുമിടയിൽ 5 യുവാക്കൾ കേരളത്തിൽ നിന്നും  സിറിയയിലേക്ക് പോയതായി സൂചനയുണ്ട്.

എൻ.ഐ.ഏ 5 മാസം മുമ്പ് ബംഗുളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത മഹേഷ് പെരുമാളെന്ന അബ്ദുൾ മറിയത്തിന്റെ കെണിയിൽ വീണ് മതം മാറി ഇസ്ലാം മതം സ്വീകരിച്ചയാളാണ്. യുവതിയുടെ ലൈംഗീകോദ്ദീപകമായ സംഭാഷണങ്ങളിൽ ആകൃഷ്ടനായാണ് പെരുമാൾ മതം മാറിയത്. ഉള്ളാൾ മുൻ എം.എൽ.ഏ ഇഡിനബ്ബയുടെ വീട്ടിൽ എൻ.ഐ.ഏ 5 മാസം മുമ്പ് നടത്തിയ റെയ്ഡിലാണ് മറിയം സംശയനിഴലിലായത്. 

ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് മുൻ എം.എൽ.ഏയുടെ  മകൻ  ബാഷയുടെ വീട്ടിൽ എൻ.ഐ.ഏ റെയ്ഡുണ്ടായത്. ഒാഗസ്റ്റ് മാസത്തിൽ ബാഷയുടെ മകൻ അമ്മറിനെ കസ്റ്റഡിയിലെടുത്ത ശേഷം ദേശീയ അന്വേഷണ ഏജൻസി അമ്മറിന്റെ ഫോൺ പരിശോധിച്ചതിലൂടെയാണ് മറിയം നിരീക്ഷണത്തിലായത്.

മറിയത്തിന്റെ ഭർതൃബന്ധുവായ അമ്മറിനെ മാത്രം അറസ്റ്റ് ചെയ്ത എൻ.ഐ.ഏ മറിയത്തിന്റെ  ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് ഐസിസി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റിലായ ഇവരെ ദേശീയ അന്വേഷണ ഏജൻസി ന്യൂഡൽഹിയിലേക്ക് കൊണ്ടുപോയി. മറിയത്തിന്റെ മൊബൈൽ ഫോൺഅന്വേണ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്.

LatestDaily

Read Previous

നാലു വയസ്സുകാരി മകളെ പീഡിപ്പിച്ച പിതാവ് ബംഗളൂരുവിൽ കുടുങ്ങി

Read Next

നഗരസഭാ പുതിയ ബസ്്സ്റ്റാന്റ് കെട്ടിടം കുത്തിത്തുരന്നു