നാലു വയസ്സുകാരി മകളെ പീഡിപ്പിച്ച പിതാവ് ബംഗളൂരുവിൽ കുടുങ്ങി

കാഞ്ഞങ്ങാട്: നാല് വയസ്സുകാരിയായ  മകളെ പീഡിപ്പിച്ച കേസ്സിൽ വിദേശത്തേക്ക്  കടക്കാനുള്ള ശ്രമത്തിനിടയിൽ   പിതാവായ പ്രതി ബംഗളൂരു എയർപോർട്ടിൽ പിടിയിൽ. അജാനൂർ മുട്ടുംന്തല സ്വദേശിയായ 40 കാരനാണ് പിടിയിലായത്. ഇന്നലെ വൈകീട്ടാണ് ഇദ്ദേഹം കുടുങ്ങിയത്. മൂന്ന് മാസം മുമ്പ് ഹൊസ്ദുർഗ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിലായിരുന്നു.

തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും, പ്രതി ഇതറിയാതെ ബംഗളൂരു എയർപോർട്ട് വഴി വിദേശത്തേക്ക്  കടക്കാൻ ശ്രമിക്കുകയായിരുന്നു. എയർപോർട്ടിൽ തടഞ്ഞുവെച്ച മുട്ടുംന്തല യുവാവിനെ ഹൊസ്ദുർഗ്  പോലീസ്  ബംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി ഉച്ചയ്ക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കുട്ടിയെ പിതാവ് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് മാതാവ് പോലീസിന് മൊഴി നൽകിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്സ്.  ഹൊസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ കെ. പി. സതീഷ് പ്രതിയെ പിടികൂടാൻ  അന്വേഷണം നടന്നുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് ബംഗളൂരുവിലെത്തി, അവിടെ നിന്ന് ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

Read Previous

മോട്ടോർ ബൈക്ക് മോഷണം പോയി

Read Next

മറിയം യുവാക്കളെ വലയിൽ വീഴ്ത്തിയത് ഹണിട്രാപ്പ് വഴി