ക്ലിനിക്കിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തു

കുമ്പള: ജിദ്ദയിലെ ക്ലിനിക്കിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 84 ലക്ഷം രൂപ തട്ടിയെടുത്ത മൊഗ്രാൽ പുത്തൂർ സ്വദേശിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കുമ്പളയിലെ വി.പി. അബ്ദുൾഖാദർ, മൊഗ്രാൽ പുത്തൂർ  ഫിസ്സ ഹൗസിലെ  അബ്ദുള്ള ഇബ്രാഹിം അരിയപ്പാടിക്കെതിരെ കാസർകോട് ഡി വൈഎസ് പി പി. ബാലകൃഷ്ണൻ നായർക്ക് നൽകിയ പരാതിയിലാണ് കേസ്. 3 വർഷം മുമ്പാണ് ക്ലിനിക്കിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അബ്ദുള്ള ഇബ്രാഹിം, വി.പി. അബ്ദുൾ ഖാദറിൽ നിന്നും 84 ലക്ഷം രൂപ തട്ടിയെടുത്തത്.

മൂന്ന് വർഷം കഴിഞ്ഞിട്ടും ജിദ്ദയിലെ ക്ലിനിക്ക് ആരംഭിക്കുകയോ, കൊടുത്ത പണം  തിരികെ  ലഭിക്കുകയോ, ചെയ്യാത്തതിനെത്തുടർന്നാണ് വി.പി. അബ്ദുൾ ഖാദർ കാസർകോട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഡിവൈഎസ്പിയുടെ നിർദ്ദേശത്തെത്തുടർന്നാണ്  കുമ്പള പോലീസ് അബ്ദുള്ള ഇബ്രാഹിമിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

ആത്മഹത്യ ചെയ്ത കർണ്ണാടക പെൺകുട്ടിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടം ചെയ്തു

Read Next

മോട്ടോർ ബൈക്ക് മോഷണം പോയി