യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്സ്

പടന്ന: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതി നൽകിയ പരാതിയിൽ ചന്തേര പോലീസ് ഗാർഹിക പീഡനത്തിന് കേസ്സെടുത്തു. പടന്ന ഹൈസ്കൂളിന് സമീപത്തെ അബ്ദുൾ റഹ്മാന്റെ മകൾ യു. സഫീനയാണ് 29, പരാതിക്കാരി. 2021-ലാണ് സഫീനയും അഞ്ചാം പീടികയിലെ അബ്ദുൾ റഷീദിന്റെ മകൻ റാഷിദും 33, തമ്മിൽ വിവാഹിതരായത്. വിവാഹ സമയത്ത് സഫീനയുടെ ബന്ധുക്കൾ 50 പവൻ സ്വർണ്ണം വിവാഹ സമ്മാനമായി നൽകിയിരുന്നു.

വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവുമാവശ്യപ്പെട്ട് ഭർത്താവ് റാഷിദ്, ഭർതൃപിതാവ് അബ്ദുൾ റഷീദ്, ഭർതൃമാതാവ് സഫിയ, ഭർതൃസഹോദരൻ റിയാസ് എന്നിവർ നിരന്തരം മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചുെവന്നാണ് സഫീന ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇവരുടെ പരാതിയിൽ ഭർത്താവ് റാഷിദ്, അദ്ദേഹത്തിന്റെ ബന്ധുക്കൾ എന്നിവരടക്കം 4 പേർക്കെതിരെയാണ് ചന്തേര പോലീസ് ഗാർഹിക പീഡനത്തിന് കേസ്സെടുത്തത്.

LatestDaily

Read Previous

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കെ. റെയിൽ വിരുദ്ധ സംഗമം

Read Next

വീട്ടമ്മയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ താലിമാല കവർന്നു