ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: സിപിഎം കാസർകോട് ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തറയിൽ പൊതുസ്ഥലത്ത് ടെന്റും സ്റ്റേജും കെട്ടി നടത്താനുള്ള നിർമ്മാണ ജോലികൾ ആരംഭിച്ചു.
മടിക്കൈ അമ്പലത്തുകര ഹൈസ്ക്കൂൾ മൈതാനത്തിന്റെ കിഴക്കേയറ്റത്ത് നിർമ്മാണം പുരോഗമിച്ചു വരുന്ന ടി. എസ്. തിരുമുമ്പ് സ്മാരക സാംസ്ക്കാരിക സമുഛയത്തിൽ 3 ദിവസത്തെ പാർട്ടി സമ്മേളനം നടത്താനാണ് ആധ്യം തീരുമാനിച്ചതെങ്കിലും, തിരുമുമ്പ് സാംസ്ക്കാരിക കേന്ദ്രം സിപിഎം പാർട്ടി സമ്മേളനത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകിയതോടെയാണ് ജില്ലാ സമ്മേളളന നഗരി പൊതുസ്ഥലത്തേക്ക് മാറ്റിയത്.
49 കോടി രൂപ മുതൽ മുടക്കി സംസ്ഥാന സർക്കാറിന്റെ സാംസ്ക്കാരിക വകുപ്പ് മടിക്കൈയിൽ നിർമ്മിക്കുന്ന തിരുമുമ്പ് സ്മാരക കെട്ടിടത്തിന്റെ നിർമ്മാണം സാംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് ഏറ്റെടുത്ത് നടത്തുന്നത്.
സ്മാരകത്തിന്റെ നിർമ്മാണം 75 ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ മടിക്കൈ അമ്പലത്തുകര വില്ലേജ് ഒാഫീസിന് തെക്കു ഭാഗത്തുള്ള റവന്യൂ ഭൂമിയിൽ കൂറ്റൻ ടെന്റ് നിർമ്മിച്ച് ഈ ടെന്റിനകത്ത് 3 നാൾ പാർട്ടി ജില്ലാ സമ്മേളനം നടത്താനാണ് തീരുമാനം. ടെന്റ് നിർമ്മാണ ജോലികൾ കാഞ്ഞങ്ങാട്ടെ തരംഗ് എന്ന സ്ഥാപനത്തെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ടെന്റ് നിർമ്മാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
സിപിഎം സമ്മേളനങ്ങളുടെ ടെന്റ്, സ്റ്റേജ് ഉച്ചഭാഷിണി തുടങ്ങിയ ഉത്തരവാദിത്വങ്ങൾ പോയ കാലങ്ങളിൽ ശോഭ മാണിയാട്ട് എന്ന സ്ഥാപനത്തെയാണ് ഏൽപ്പിക്കാറുള്ളതെങ്കിലും, ലക്ഷങ്ങൾ വരുന്ന ഈ വർക്ക് ഇത്തവണ കൊവ്വൽപ്പള്ളിയിലെ തരംഗ് ലൈറ്റ് ആൻഡ് സൗണ്ടിന് നൽകുകയായിരുന്നു.