പോലീസിന് നേരെ അക്രമം; 7 പേർ പിടിയിൽ

കാഞ്ഞങ്ങാട്: ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസിനെ ആക്രമിച്ചതിനെത്തുടർന്ന് എസ്ഐക്കും രണ്ട് പോലീസുദ്യോഗസ്ഥർക്കും പരിക്ക്.  സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് എസ്ഐ, ശ്രീജേഷ്, സിവിൽ പോലീസുദ്യോഗസ്ഥരായ സജേഷ്, രഞ്ജിത്ത് എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാണിക്കോത്ത് സ്വദേശികളായ നിശാന്ത് 22, അഖിൽ 22, വിഷ്ണു 30, രതിൻ 21, രോഹിത്ത് 23, ശ്രീജേഷ് 37, അതിഞ്ഞാലിലെ രാജേഷ് 26, എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ ഹൊസ്ദുർഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30 മണിയോടെയാണ് അക്രമം. രാത്രി 10 മണിക്ക് ശേഷം ന്യൂ ഇയർ ആഘോഷം പാടില്ലെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും, നിശ്ചിത സമയം കഴിഞ്ഞിട്ടും ആഘോഷം തുടർന്നതോടെ പോലീസ് സ്ഥലത്തെത്തി പരിപാടി നിർത്തിവെക്കാനാവശ്യപ്പെട്ടെങ്കിലും, തയ്യാറായില്ല.

പോലീസ് നടപടി സ്വീകരിച്ചതോടെ സംഘം പോലീസിനു നേരെ അക്രമം നടത്തുകയായിരുന്നു. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സംഘത്തെ പിടികൂടിയത്. ജില്ലയിൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് പുതുവർഷം കടന്നു പോയത്. ആഘോഷം 10 മണിക്ക് തന്നെ നിർത്തി.   ആഘോഷം പരിമിതമായിരുന്നു.

LatestDaily

Read Previous

ഐ.എൻ.എല്ലിന് ജില്ലയിൽ സമാന്തര കമ്മിറ്റി

Read Next

ഭർത്താവ് ഒാടിച്ച ഒാട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു