ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ മരിച്ചു

കാഞ്ഞങ്ങാട്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മോട്ടോർബൈക്കിടിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ബേക്കൽ തൃക്കണ്ണാട്ടെ   അഡ്വ: കെ.ശ്രീകാന്തിന്റെ സഹോദരൻ മരണപ്പെട്ടു. ബേക്കൽ ക്ഷേത്രത്തിന് സമീപത്തെ പരേതനായ വാസുദേവൻ അരളിത്തായയുടെയും യശോദയുടെയും മകനും, കെ.ശ്രീകാന്തിന്റെ സഹോദരനുമായ  കെ.വെങ്കിടേഷാണ് 51, മരിച്ചത്. ചെറുവത്തൂർ വീരഭദ്രക്ഷേത്രം മേൽശാന്തിയാണ്.

കെ.എസ്.ടി.പി റോഡിൽ ആലാമിപ്പള്ളി പുതിയബസ്റ്റാന്റിന് സമീപം ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. സ്ഥലത്ത്  നിർത്തിയിട്ടിരുന്ന മരം കയറ്റിയ ലോറിക്ക് പിന്നിൽ വെങ്കിടേഷ് സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു. ഇതു വഴിയെത്തിയവർ ഉടൻ ജില്ലാശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും പരിയാരത്ത് മരണം സംഭവിച്ചു. പ്രഭാത പൂജയ്ക്കായി ചെറുവത്തൂർ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.  മൃതദേഹം പരിയാരത്ത് പോസ്റ്റ്മോർട്ടം ചെയ്യും.

ഭാര്യ: ശോഭ, മക്കൾ: വർഷ(ബിടെക് വിദ്യാർത്ഥിനി ശ്രീദേവി കോളേജ് മംഗളൂർ), ശ്രേയസ്(5 ാം തരം അംബിക സ്കൂൾ പാലക്കുന്ന്), സഹോദരങ്ങൾ: കെ.ശ്രീകാന്തിന് പുറമെ ഗണേശൻ, ശ്രീധരൻ,ലക്ഷമി, മോഹനൻ

Read Previous

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Read Next

ഐ.എൻ.എല്ലിന് ജില്ലയിൽ സമാന്തര കമ്മിറ്റി