പോക്സോ: 66 കാരൻ റിമാന്റിൽ

പടന്ന: എട്ടുവയസുകാരിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്ത 66 കാരനെ കോടതി റിമാന്റ് ചെയ്തു. പടന്നയിലെ ഹോട്ടൽ തൊഴിലാളി എടച്ചാക്കൈയിലെ സി.കെ.മുഹമ്മദലിയെയാണ് പോക്സോ കേസിൽ കോടതി റിമാന്റ് ചെയ്യതത്.

ഹോട്ടലിലെത്തിയ പെൺകുട്ടിയെ മുഹമ്മദാലി ലൈംഗീക ചൂഷണത്തിനിരയാക്കാൻ  ശ്രമിച്ചെന്ന പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ ചന്തേര പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പെൺകുട്ടി വീട്ടിലെത്തിരക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടർന്ന് അവർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈനിന്റെ ഇടപെടലിനെത്തുടർന്ന് ചന്തേര പോലീസ്  കേസെടുത്തു. ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണന്റെ നിർദ്ദേശപ്രകാരം എസ്.ഐ എം.വി.ശ്രീദാസാണ്  പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.    

Read Previous

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ മല്ലികക്കെതിരെ കേസ്

Read Next

രാസലഹരിയുമായി യുവാക്കൾ പിടിയിൽ