കാഞ്ഞങ്ങാട് ടൗണിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് സാധ്യതാ പഠനം നടത്തുകയാണെന്ന് സിക്രട്ടറി ചാർജ്

കാഞ്ഞങ്ങാട്: കഴിഞ്ഞ 10 മാസക്കാലമായി കൂരിരുട്ടിൽ കഴിയുന്ന കാഞ്ഞങ്ങാട് നഗരത്തിലെ കെഎസ്ടിപി റോഡിലുള്ള തെരുവു വിളക്കുകൾ കത്തിക്കുന്നതിന്, അനർട്ടുമായി സാധ്യതാ പഠനം നടത്തുകയാണെന്ന് നഗരസഭാ സിക്രട്ടറിയുടെ ചുമതല വഹിക്കുന്ന എഞ്ചിനീയർ റോയ് തോമസ്, താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തി.

43 വാർഡുകളിലും നഗരസഭ സ്ഥാപിച്ച തെരുവു വിളക്കുകൾ 2021 സെപ്റ്റംബർ 30 നകം പ്രവൃത്തി പൂർത്തീകരിക്കുന്നതാണെന്ന് 2021 ഒക്ടോബർ 10 ന് സിക്രട്ടറി ലീഗൽ  കമ്മിറ്റിക്ക് നൽകിയ മറുവാദ പത്രത്തിൽ പറയുന്നു. തെരുവു വിളക്കുകൾ കത്തിക്കാത്ത സംഭവത്തിൽ ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് താലൂക്ക് ലീഗൽ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് സിക്രട്ടറി ഇൻചാർജിന്റെ മറുവാദ വിശദീകരണം.

2021 ഡിസംബർ 30 ആയിട്ടും, മെയിന്റനൻസും ഇതുവരെ  പൂർത്തിയായില്ല, നഗരത്തിലെ തെരുവു വിളക്കുകൾ കത്തിയതുമില്ല. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി പ്രവൃത്തി അനർട്ടിനെ ഏൽപ്പിക്കുന്നതിന് സാധ്യതാ പഠനം നടന്നുവരുന്നതായി  കെഎസ്ടിപി നഗരസഭയെ അറിയിച്ചതായും ഈ  മറുവാദ പത്രികയിൽ   നഗരസഭ ചാർജിലുള്ള സിക്രട്ടറി, എഞ്ചിനീയർ റോയ് മാത്യു സമർപ്പിച്ചിട്ടുണ്ട്.

ഈ മറുവാദപത്രിക എഞ്ചിനീയർ ലീഗൽ സർവ്വീസ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ട് മാസം രണ്ടു കഴിഞ്ഞിട്ടും കാഞ്ഞങ്ങാട്ടെ തെരുവു വിളക്കുകൾ പത്തു മാസക്കാലമായി കണ്ണുചിമ്മിക്കിടക്കുകയാണ്.

LatestDaily

Read Previous

രേഷ്മ തിരോധാനത്തിൽ ദുരൂഹത ഇരട്ടിച്ചു

Read Next

പാലക്കുന്നിൽ സമാന്തര മദ്യവിൽപ്പന