ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോട്ടച്ചേരി ട്രാഫിക് സർക്കിളിലെ ട്രാഫിക് സിഗ്നലുകൾ മിഴി തുറന്നു. രണ്ട് വർഷം മുമ്പ് കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാത ഉദ്ഘാടനം ചെയ്തപ്പോൾ ഏതാനും ദിവസങ്ങൾ മാത്രം പ്രവർത്തിച്ച ട്രാഫിക് സിഗ്നൽ കണ്ണ് ചിമ്മി പ്രവർത്തനരഹിതമാവുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, വി. ബാലകൃഷ്ണന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ട്രാഫിക് സിഗ്നൽ നേരെയാക്കി പ്രവർത്തിപ്പിച്ചത്.
നേരത്തെ ട്രാഫിക് സിഗ്നലിന്റെ പ്രവൃത്തി നടത്തിയ ടെക്നീഷ്യൻമാർ ചെന്നൈയിൽ നിന്നെത്തിയാണ് ട്രാഫിക് സിഗ്നൽ പ്രവർത്തനസജ്ജമാക്കിയത്. കോട്ടച്ചേരി റെയിൽവെ സ്റ്റേഷൻ റോഡിലൂടെയും സംസ്ഥാനപാതയുടെ ഇരുഭാഗത്ത് നിന്ന് വരുന്നതുമായ വാഹനങ്ങളുടെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്തിയാണ് സിഗ്നൽ പുനഃക്രമീകരിച്ചത്.ഇതോടെ നഗരത്തിലെ ട്രാഫിക് കുരുക്കിന് മാറ്റം വന്നിട്ടുണ്ട്.
സംസ്ഥാമ പാതയുടെ ഇരുവശത്തും നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡപം വരെയുള്ള സർവ്വീസ് റോഡിലെ അനധികൃത പാർക്കിംഗും ഗതാഗതവും നിയന്ത്രിച്ചാൽ നഗരത്തിലെ ട്രാഫിക് കുരുക്കിന് ശമനമാവും. ഇപ്രകാരം അലാമിപ്പള്ളി ബസ്്സ്റ്റാന്റിനോട് ചേർന്ന സംസ്ഥാന പാതയിലെ ട്രാഫിക് സിഗ്നലും ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. ഇതിൽ രാംനഗർ റോഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് നൽകിയിട്ടുള്ള ഒന്നര മിനുട്ട് സമയം രണ്ട് മിനുട്ട് ആക്കി നൽകണമെന്ന് യാത്രക്കാർ ആവശ്യമുന്നയിച്ചു.