ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: ബൈക്കപകടത്തിൽ മരിച്ച എൽഐസി ഏജന്റിന്റെ മൃതദേഹം സംസ്ക്കരിച്ചു. നീലേശ്വരം എൽഐസി ഒാഫീസിലെ ചെയർമാൻസ് ക്ലബ്ബംഗം പിലിക്കോട് വറക്കോട്ട് വയലിലെ പി. വി. ശ്രീധരനാണ് 55, ക്രിസ്തുമസ് ദിനത്തിൽ ബൈക്ക് കുഴിയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചത്.
പിലിക്കോട് വീതുകുന്നിന് സമീപം റോഡിൽ നിന്നും കുഴിയിലേക്ക് വീണ ശ്രീധരന്റെ ദേഹത്തേക്ക് ബൈക്കും മറിഞ്ഞു വീണു. മണിക്കൂറുകളോളം റോഡരികിലെ കുഴിയിൽ അബോധാവസ്ഥയിൽക്കിടന്ന ഉദ്ദേഹത്തെ ദൃശ്യം നേരിൽക്കണ്ട നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ച ശ്രീധരന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ കാലിക്കടവിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതശരീരം അന്ത്യ കർമ്മങ്ങൾക്ക് ശേഷം കാലിക്കടവ് മാരാൻ കാവിൽ സംസ്ക്കരിച്ചു. കാലിക്കടവിലും, പിലിക്കോട്ടും ഏറെ സുപരിചിതനായ ശ്രീധരന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വൻ ജനാവലി തന്നെ ഉണ്ടായിരുന്നു.
വറക്കോട്ട് വയലിലെ പരേതരായ പി. കുഞ്ഞമ്പുനമ്പിയുടെയും, പി. വി. ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇ. ഭാഗീരഥി (ഹൊസ്ദുർഗ് കോടതി ജീവനക്കാരി) മക്കൾ: ശ്രീലക്ഷ്മി, ശ്രീഭാഗ്യ. മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരനായ പി. വി. ബാലകൃഷ്ണൻ ഏക സഹോദരനാണ്.