സാമൂഹ്യ വിരുദ്ധർക്കെതിരെ പോലീസ് നടപടികളാരംഭിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടികളുമായി പോലീസ്. മുൻകാല കേസ്സുകളിൽ പ്രതികളായവരെ നിരീക്ഷിച്ച് സംശയ സാഹചര്യത്തിൽ കണ്ടാൽ അറസ്റ്റ്  ചെയ്യാൻ പോലീസിന് നിർദ്ദേശം ലഭിച്ചു.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസ്സുകളിലെ പ്രതികളെ സംശയ സാഹചര്യത്തിൽ കണ്ടാൽ കരുതൽ അറസ്റ്റ് ചെയ്യാനാണ്  നിർദ്ദേശം. ഒാരോ സ്റ്റേഷൻ പരിധിയിൽ നിന്നും ദിവസവും അഞ്ച് പേരെ മുൻ കരുതൽ അറസ്റ്റിന് വിധേയമാക്കണം.

കൊലക്കേസ്സുകളിലും ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ട പ്രതികളെ നിരീക്ഷിക്കുകയും ഇവരെ സംശയ സാഹചര്യത്തിൽ കണ്ടാലുടൻ പിടികൂടാനും ആഭ്യന്തര വകുപ്പിൽ നിന്ന് നിർദ്ദേശമുണ്ട്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ നിരീക്ഷിച്ച് പോലീസ് നടപടികളാരംഭിച്ചു.

Read Previous

ഗതാഗത പരിഷ്ക്കരണം എങ്ങുമെത്തിയില്ല; വാഹനങ്ങൾ പെരുവഴിയിൽ നിർത്തിയിടുന്നു

Read Next

തളിപ്പറമ്പിൽ കോടികളുടെ സ്വത്ത് തട്ടിയെടുത്ത കാലിക്കടവ് സ്വദേശി അറസ്റ്റിൽ