കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

വെള്ളരിക്കുണ്ട്: കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ട് മാസമായി ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ. യു. ജോണാണ് 60, മംഗളൂരു ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. നവംബർ ഒന്നിന് ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിലാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്.

ഷിജുവിന്റെ വീട്ടിലെ വളർത്തു നായയെ ആക്രമിക്കാൻ ശ്രമിച്ച പന്നി മണിക്കൂറുകൾ കഴിഞ്ഞിട്ടും പിന്തിരിഞ്ഞ് പോകാത്തതിനെതുടർന്ന് വനപാലകരുടെ നിർദ്ദേശപ്രകാരം പന്നിയെ വെടിവെക്കാനെത്തിയതാണ്  ജോയി. വെടിവെക്കാനുള്ള ശ്രമത്തിനിടെ അക്രമാസക്തനായ പന്നി ജോയിയെ ആക്രമിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

ഭാര്യ: സെലിനാമ്മ, മക്കൾ:ജോബിൻ, ജോമിറ്റ്. സംസ്ക്കാരം വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന ദേവാലയ സെമിത്തേരിയിൽ.

Read Previous

പാചകത്തൊഴിലാളി നിയമനത്തർക്കം: എഇഒയെ നാട്ടുകാർ തടഞ്ഞു

Read Next

കാട്ടിലെ അസ്ഥികൂടം തിരിച്ചറിയാനായില്ല