ബാധ ഒഴിപ്പിക്കാൻ നഗ്ന പൂജ യുവതി ഇറങ്ങിയോടി

തട്ടിപ്പു വീരൻെറ ഫോൺ ഗ്യാലറി നിറയെ യുവതികളുടെ നഗ്ന വീഡിയോകൾ

കുമ്പള:ശരീരത്തിൽ കയറിക്കൂടിയ ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയുടെ നഗ്നപൂജ. മന്ത്രവാദിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി. പൂജക്കായി നഗ്നമാക്കപ്പെട്ട യുവതികളുടേതടക്കം നിരവധി അശ്ശീല വീഡിയോകളായിരുന്നു ഗ്യാലറി നിറയെ. കാസർകോട് കഴിഞ്ഞമാസം നാലംഗ സംഘം തട്ടിക്കൊണ്ട് പോയ അബ്ദുള്ളയുടെ മൊബൈൽ ഫോണിലാണ്, വെബ്സൈറ്റുകളെ വെല്ലുന്ന യുവതി കളുടെ അശ്ശീല രംഗങ്ങൾ കണ്ടെത്തിയത്.

ശരീരത്തിലെ ബാധ യൊഴിപ്പിക്കാൻ യുവതികൾക്ക് നഗ്ന പൂജ നടത്തുന്നതാണ് അബ്ദുള്ളയുടെ മുഖ്യ ചികിത്സ.  അബ്ദുള്ളയുടെ നഗ്ന പൂജ വാർത്ത കാസർകോട് വൈറലായതോടെ ഒരു സംഘം അബ്ദുള്ളയെ തട്ടിക്കൊണ്ടുപോയി പണമാവശ്യപ്പെട്ടു. അബ്ദുള്ളയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് ഫോണിൽ അശ്ശീല വീഡിയോകൾ കണ്ടെത്തിയത്. ബാധ ഒഴിപ്പിക്കാൻ ശരീരത്തിലെ വസ്ത്രം തടസ്സമാണെന്ന് പറഞ്ഞായിരുന്നു മന്ത്രവാദ ചികിത്സക്കിടെ സ്ത്രീകളുടെ വസ്ത്രമുരിഞ്ഞത്.  അടച്ചിട്ട മുറിയിൽ വസ്ത്രമുരിഞ്ഞ സമയം ചില സ്ത്രീകൾ പുറത്തേക്ക് ഇറങ്ങിയോടിയ സംഭവുമുണ്ടായി.  കുമ്പള പോലീസ് കേസ്സെടുത്ത് അന്വേഷണം ഊർജിതമാക്കിയതോടെ അബ്ദുള്ള മുങ്ങി.

LatestDaily

Read Previous

എംഡിഎംഏയുമായി 2 പേർ പിടിയിൽ

Read Next

പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു , സംസ്ക്കാരം ഇന്ന് രാത്രി മഞ്ചേരിയിൽ