ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഒടയംചാൽ : ഉദയപുരത്ത് ശനിയാഴ്ച അർദ്ധരാത്രിയിലുണ്ടായ തീപിടുത്തത്തിൽ അഗ്നിക്കിരയായത് രണ്ട് കോടിയിലേറെ രൂപയുടെ സാധന സാമഗ്രികൾ. ഉദയപുരം അപർണ സൈൻ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
രണ്ട് പ്രിന്റിംഗ് മെഷിനുകൾ, മൂന്ന് ജനറേറ്ററുകൾ, റോഡരികിൽ സ്ഥാപിക്കുന്നതിന് നിർമ്മാണം പൂർത്തിയാക്കിവെച്ച ബോർഡുകൾ, ബോർഡിന് ഉപയോഗിക്കുന്ന ഫ്രെയിം പേപ്പർ, കമ്പ്യൂട്ടറുൾപ്പടെ പൂർണ്ണമായും കത്തി നശിച്ചു. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം തീപിടിച്ച് തകർന്നു. സമീപം നിർത്തിയിട്ടിരുന്ന ലോറിയും, റോഡിന് ലൈൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാഹനവും കത്തി നശിച്ചു. 50 ഒാളം തൊഴിലാളികൾക്ക് അന്നം നൽകുന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഉദയപുരം സ്വദേശി ഉണ്ണിക്കൃഷ്ണന്റെതാണ് സ്ഥാപനം.
ബദിയടുക്കയിൽ താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ രാത്രി 7 മണിവരെ സ്ഥാപനത്തിലുണ്ടായിരുന്നു. തൊട്ടടുത്ത ക്വാർട്ടേഴ്സുകളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. സമീപവാസികൾ അറിയുമ്പോഴേക്കും തീ പടർന്നു പിടിച്ചിരുന്നു. അഗ്നിരക്ഷാസേനയെത്തും മുൻപെ അഗ്നിബാധ പൂർണ്ണമായി. ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനമുണ്ടായിരുന്നുവെങ്കിലും ഇന്ന് രാവിലെ ഇലക്ട്രിക് വിഭാഗം നടത്തിയ പരിശോധനയിൽ ഇതിന് സാധ്യതയില്ലെന്ന് കണ്ടെത്തി. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.