ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: പിലിക്കോട് മട്ടലായിയിലെ പെട്രോൾ പമ്പിന് സമീപം ഒാടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചത് പരിസരത്ത് ആശങ്കയുണ്ടാക്കി. ഇന്നലെ സന്ധ്യയ്ക്ക് 6. 30 മണിക്കാണ് കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎൽ 15– 8276 നമ്പർ കെഎസ്ആർടിസി ബസ്സിന് മുൻവശത്ത് തീപിടിച്ചത്.
ബസ്സ് ഡ്രൈവർ മാതമംഗലം സ്വദേശി ദാമോദരന്റെയും, കണ്ടക്ടർ തിമിരിയിലെ ജ്യോതി ലക്ഷ്മിയുടെയും മനോധൈര്യം മൂലമാണ് വൻ ദുരന്തം ഒഴിവായത്. യാത്രക്കാരുമായി പയ്യന്നൂരിലേക്ക് പോകുന്ന ബസ്സിന്റെ മുൻവശത്ത് നിന്നും തീ ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ ബസ്സ് നിർത്തി.
തുടർന്ന് കണ്ടക്ടറും, ഡ്രൈവറും യാത്രക്കാരും ഒത്തുചേർന്ന് തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും വെള്ളം കൊണ്ടുവന്ന് തീ കെടുത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് സഞ്ചരിച്ചുകൊണ്ടിരുന്ന ബസ്സിനകത്ത് തീയുണ്ടായത്. ദേശീയപാതയിൽ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്തെ പെട്രോൾ പമ്പിന് മുൻവശത്താണ് ബസ്സിനുള്ളിൽ തീ കണ്ടെത്തിയത്.