വഖഫ്​ ഭൂമി കൈമാറ്റം ചട്ടവിരുദ്ധം

കാഞ്ഞങ്ങാട്: കാ​സ​ർ​കോ​ട്​ താ​ലൂ​ക്കി​ൽ തെ​ക്കി​ൽ വി​ല്ലേ​ജി​ൽ ടാ​റ്റ കോ​വി​ഡ്​ ആ​ശു​പ​ത്രി നി​ർ​മ്മി​ക്കുന്ന​തി​ന്  വ​ഖ​ഫ്​ ബോ​ർ​ഡി​െൻറ 4.12 ഏ​ക്ക​ർ വ​ഖ​ഫ്​ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ പ​ക​രം ഭൂ​മി കൈ​മാ​റ്റ ക​രാ​റു​ണ്ടാ​ക്കി​യ​ത്​ ച​ട്ട​വി​രു​ദ്ധം. മു​ൻ ക​ല​ക്​​ട​ർ ഡോ. ​ഡി. സ​ജി​ത്​​ബാ​ബു ഒ​ന്നാം ക​ക്ഷി​യാ​യും സ​മ​സ്​​ത കേരള ജം​ഇ​യ്യ​തു​ൽ ഉ​ല​മ മ​ല​ബാ​ർ- ഇ​സ്​​ലാ​മി​ക്​ കോം​പ്ലെ​ക്​​സ്(​എം.​ഐ.​സി)​ പ്ര​സി​ഡ​ൻ​റ്​ ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ ര​ണ്ടാം ക​ക്ഷി​യാ​യും 2020 ഏ​പ്രി​ൽ 17ന്​ ​മ​ല​പ്പു​റം ​കൊ​ണ്ടോ​ട്ടി​യിലാണ്​ ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ​ക്ക്​ വ​ഖ​ഫി​െൻറ ഭൂ​മി ആ​ശു​പ​ത്രി​ക്ക്​ കൈ​മാ​റാ​ൻ വ​ഖ​ഫ്​ ബോ​ർ​ഡി​െൻറ നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നെങ്കി​ലും പ​ക​രം റ​വ​ന്യൂ ഭൂ​മി എം.​ഐ.​സിക്ക് കൈ​മാ​റാ​ൻ സ​ർ​ക്കാ​റി​െൻറ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ത്ത​ര​വ്​ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ത​രം ക​രാ​റി​ലേ​ർ​പ്പെ​ടാ​ൻ ക​ല​ക്​​ട​ർ​ക്ക്​ സ​ർ​ക്കാ​റി​െൻറ രേ​ഖാ​മൂ​ല​മു​ള്ള നി​ർ​ദ്ദേശ​വും ഉ​ണ്ടാ​യി​ല്ല.  സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദ​പ്പെ​ടു​ത്തി​യ​തി​നാ​ലുണ്ടാ​ക്കി​യ ക​രാ​റെന്ന്​   എ​ഴു​തി​ച്ചേ​ർ​ത്ത വ്യ​വ​സ്ഥ​യി​ൽ ഇ​പ്പോ​ഴും പ​ക​രം​ഭൂ​മി​യു​ടെ ഫ​യ​ൽ റ​വ​ന്യൂ​വ​കു​പ്പി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ഗ്രാ​മ​ത്തി​ൽ 50സെൻറ് ​ ഭൂ​മി​യും ന​ഗ​ര​ത്തി​ൽ 25സെൻറു ഭൂ​മി​യും ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച്​ കൈ​മാ​റാ​ൻ മാ​ത്രം അ​ധി​കാ​ര​മു​ള്ള ക​ല​ക്​​ട​ർ ഇ​ത്ര​യും ഭൂ​മി കൈ​മാ​റാ​ൻ ക​രാ​റു​ണ്ടാ​ക്കി​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ അ​റി​യി​ല്ലെന്ന്​ ഉ​ന്ന​ത റ​വ​ന്യൂ​വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഫ​ല​ത്തി​ൽ എം.​ഐ.​സി​യെ​യും വ​ഖ​ഫി​നെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ ക​ല​ക്​​ട​ർ ക​രാ​റു​ണ്ടാ​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ്​ ആ​ക്ഷേ​പം. എം.​ഐ.​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ഖ​ഫ്​ ഭൂ​മി​യി​ൽ കോ​വി​ഡ്​ ആ​ശു​പ​ത്രി​ക്ക്​ ശി​ലാ​സ്ഥാ​പ​നം നി​ർ​വ്വഹി​ച്ച​ശേ​ഷ​മാ​ണ്​ ക​ല​ക്​​ട​ർ എം.​ഐ.​സി​ക്ക്​ പ​ക​രം ഭൂ​മി എ​ന്ന ശി​പാ​ർ​ശ കാ​ര്യം ലാ​ൻ​ഡ്​ അ​സൈ​ൻ​മെൻറ്​ വി​ഭാ​ഗം റ​വ​ന്യൂ വ​കു​പ്പി​ലേ​ക്ക്​ അ​യ​ക്കു​ന്ന​ത്.

ക​രാ​ർ സം​ബ​ന്ധി​ച്ച്​ ഒ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലെന്ന നി​ല​യി​ൽ ശി​പാ​ർ​ശ​ക്ക്​ വ​ിശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്​ റ​വ​ന്യൂ​വ​കു​പ്പ്. ക​ല​ക്​​ട​റേ​റ്റ്​ എ​ൽ.​ആ​ർ വി​ഭാ​ഗം വീ​ണ്ടും വി​ശ​ദീ​ക​ര​ണം ന​ൽ​കി റ​വ​ന്യൂ​വി​ലേ​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റി​ൽ​നി​ന്ന്​ രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പ്​ ല​ഭി​ക്കാ​തെ​യാ​ണ്​ ക​ല​ക്​​ട​ർ 4.12 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി എം.​ഐ.​സി​ക്ക്​ കൈ​മാ​റാ​ൻ ക​രാ​റു​ണ്ടാ​ക്കി​യ​ത്. പൊ​തു​ആ​വ​ശ്യ​ത്തി​ന്​ ഭൂ​മി വി​ട്ടു​ന​ൽ​കു​ക (റി​ലിം​ക്വി​ഷ്)​യെ​ന്ന ഒ​രു​ന​യം മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​റി​നു​ള്ള​ത്. പ​ക​രം​ഭൂ​മി ന​ൽ​കാ​ൻ ന​യ​മി​ല്ല.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ശിപാർശ

Read Next

കെഎസ്ആർടിസി ബസ്സിനുള്ളിൽ തീപിടിച്ചു