കിണറ്റിൽ വിഷം കലർത്തിയ പ്രതി റിമാന്റിൽ

ബേക്കൽ: കിണറ്റിൽ വിഷം കലർത്തി രക്ഷപ്പെട്ട പ്രതിയെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി. വിപിൻ അറസ്റ്റ് ചെയ്തു. ബട്ടത്തൂരിലെ ദേവകിയുടെ വീട്ടുകിണറ്റിൽ വിഷം കലർത്തി രക്ഷപ്പെട്ട ബട്ടത്തൂർ ദേവൻ പൊടിച്ച പാറയിലെ വിജയകുമാറിനെയാണ് 40, അറസ്റ്റ് ചെയ്തത്.

പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി റിമാന്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് ദേവകിയുടെ കിണറ്റിൽ മാരക വിഷമായ കരോട്ടീൽ കലർത്തിയത്. വെള്ളത്തിൽ നിന്ന് ദുർഗന്ധമുണ്ടായതിനെതുടർന്ന് പരിശോധിച്ചപ്പോൾ, വിഷം കലർത്തിയതായി കണ്ടെത്തി.

ബേക്കൽ പോലീസ് നരഹത്യ കുറ്റം ചുമത്തി കേസ്സെടുത്തതോടെ പ്രതി മുങ്ങുകയായിരുന്നു. മംഗളൂരുവിൽ ഒളിവിലായിരുന്ന പ്രതി രഹസ്യമായി ബട്ടത്തൂരിലെത്തിയപ്പോഴാണ് അറസ്റ്റ്. മുൻ വിരോധം മൂലം വിജയകുമാർ, ദേവകിയുടെ കിണറ്റിൽ  വിഷം കലർത്തിയെന്നാണ് കേസ്സ്.

LatestDaily

Read Previous

സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ വഞ്ചനാ കുറ്റത്തിന് കേസ്സ്

Read Next

മേൽപ്പറമ്പ പെൺകുട്ടിയുടെ മരണത്തിൽ കുറ്റപത്രം