ഭാര്യയെയും പേരക്കുട്ടിയേയും മർദ്ദിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഭാര്യയെ മർദ്ദിക്കുകയും മകളുടെ കുഞ്ഞിനെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ്ഗ് കടപ്പുറത്തെ സിറാജിനെയാണ് 46 ഹൊസ്ദുർഗ്ഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തത്.പ്രതിയെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാന്റ് ചെയ്തു.

ഭാര്യ പി.നസീമയുടെ പരാതിയിലാണ് കേസ്.നസീമയെ വീട്ടിൽ മർദ്ദിച്ച സിറാജ്, മകൾ ഷാനിദയുടെ മകൻ മുഹമ്മദിനെ ,2, കട്ടിലിൽ നിന്ന് പിടിച്ച് തള്ളിയിട്ട് പരിക്കേൽപ്പിച്ചു. നസിമയെ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയായിരുന്നു.നെറ്റിക്ക് മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LatestDaily

Read Previous

അനധികൃത പാർക്കിംഗിലും ഗതാഗത കുരുക്കിലും ശ്വാസം മുട്ടി കാഞ്ഞങ്ങാട്

Read Next

കെ. വി. കുഞ്ഞിരാമൻ സിബിഐ കോടതിയിലെത്തിയില്ല