വീടുവിട്ട പ്ലസ്ടു പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു

കാഞ്ഞങ്ങാട്: കാമുകനൊപ്പം വീടുവിട്ട് തമിഴ്നാട്ടിൽ കണ്ടെത്തിയ പ്ലസ് ടു പെൺകുട്ടിയെ കോടതി വീട്ടുകാർക്കൊപ്പം വിട്ടു. ബളാന്തോട് സ്വദേശിയായ 17 കാരിയെ രാജപുരം പോലീസ് ശിവകാശിയിൽ കണ്ടെത്തി ഹാജരാക്കുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി രഹസ്യമൊഴിയെടുത്തു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ 25 കാരനൊപ്പമാണ് പെൺകുട്ടി വീടുവിട്ടത്. സ്വകാര്യ ബസ്സിൽ പയ്യന്നൂരിലെത്തിയ പെൺകുട്ടി, ഇവിടെ കാത്തുനിന്ന കാമുകനൊപ്പം ശിവകാശിയിലേക്ക് സ്ഥലം വിടുകയാണുണ്ടായത്.

പിന്നാലെയെത്തിയ രാജപുരം പോലീസിലെ സീനിയർ സിവിൽ പോലീസ് ഒാഫീസർ മനോജിന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയും കാമുകനും ശിവകാശിയിൽ വണ്ടിയിറങ്ങിയതായി പോലീസ് യാത്രയ്ക്കിടയിൽ തന്നെ ഉറപ്പാക്കി. കാമുകന്റെ സുഹൃത്തുമായി  പോലീസ് ബന്ധപ്പെട്ട് കാര്യങ്ങൾ യഥാസമയം മനസ്സിലാക്കി.

പെൺകുട്ടിയുടെയും  യുവാവിന്റെയും  നീക്കം യഥാസമയം മനസ്സിലാക്കിയതുകൊണ്ട് കമിതാക്കളെ എളുപ്പം കണ്ടെത്താൻ പോലീസിന് സാധിച്ചു. പെൺകുട്ടിക്കൊപ്പം കണ്ടെത്തിയ യുവാവ് പോക്സോ കേസ്സിൽ റിമാന്റിലാണ്.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊല ; മുൻ എംഎൽഏ അടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്

Read Next

ഓൺലൈൻ ചതിയിൽ 74കാരന് 16 ലക്ഷം പോയി