കണ്ണൂരിലേക്ക് വിദേശ വിമാനങ്ങൾക്ക് അനുമതിനിഷേധിച്ചത് ചർച്ചയാവണം: മന്ത്രി എം. വി ഗോവിന്ദൻ

കാഞ്ഞങ്ങാട് : എല്ലാവിധ സൗകര്യങ്ങളുമുണ്ടായിട്ടും കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് ചർച്ച ചെയ്യണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വിദേശ വിമാനങ്ങൾ കണ്ണൂരിൽ നിന്ന്  സർവ്വീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടും അനുമതി നിഷേധിച്ചതായി  കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നാം വാഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ  മന്ത്രി ഗോവിന്ദൻ പറഞ്ഞു.

കടന്നപ്പളളി രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി .എം.എൽ.എ.മാരായ കെ.വി.സുമേഷ് , എം.വിജയൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ,മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ  പി. പുരുഷോത്തമൻ , കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ്, കിയാൽ മാനേജിംഗ് ഡയറക്ടർ ഡോ.വി. വേണു, സി.ഇ.ഒ,ഒ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.

LatestDaily

Read Previous

നഗരസഭയിൽ സിക്രട്ടറിയില്ല; ഒഴിഞ്ഞ് മാറി കെ. വി. സുജാത

Read Next

പെരിയ ഇരട്ടക്കൊല ; മുൻ എംഎൽഏ അടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്