ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ: കർണ്ണാടകയിലെ മംഗളൂരുവിൽ നിന്നും നടന്നു വന്ന് കളനാട് റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന 4 കൊല്ലം സ്വദേശികളെയും, ഒരു തമിഴ്നാട് സ്വദേശികളെയും രണ്ട് ബിഹാർ സ്വദേശിയെയും മേൽപ്പറമ്പ് പോലീസ് പിടികൂടി ക്വാറന്റൈനിലാക്കി.
കൊല്ലത്തു നിന്നുള്ള 4 മത്സ്യത്തൊഴിലാളികളും, തമിഴ്നാട് സ്വദേശിയായ ഒരു യാചകനും കളനാട് റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കുന്ന വിവരം കീഴൂരിലെ സാമൂഹ്യ പ്രവർത്തകൻ കെ.എസ്, സാലിയാണ് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ബെന്നിലാലിനെ അറിയിച്ചത്. ഇവർ കർണ്ണാടകയിൽ നിന്നും നടന്നു വന്നവരാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിൽ വിവരമറിയിച്ചത്.
സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ അഞ്ച് പേരെയും പിടികൂടി കാസർകോട് സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. നാട്ടുകാരായ ശശി കണ്ടത്തിൽ, ഭാസ്ക്കരൻ, സുരേഷ് എന്നിവരാണ് റെയിൽവേ സ്റ്റേഷനിൽ നടന്നു വന്ന് വിശ്രമിക്കുന്ന സംഘത്തെക്കുറിച്ച് കീഴൂരിലെ സാമൂഹ്യ പ്രവർത്തകനെ അറിയിച്ചത്.